ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരമാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര തലത്തിലും, ക്ലബ് തലത്തിലും ഇപ്പോഴും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.
അടുത്ത വർഷം നടക്കാൻ പോകുന്ന ഫിഫ ലോകകപ്പിൽ തന്റെ സാന്നിധ്യമുണ്ടാകും എന്ന് റൊണാൾഡോ വ്യക്തമാക്കിയിരുന്നു. ചില ആളുകൾ റൊണാൾഡോയെ വെറും ഗോൾ നേടുന്ന താരമായിട്ടാണ് കാണുന്നതെന്നും അങ്ങനെ അദ്ദഹത്തോട് പെരുമാറരുതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ബ്രസീൽ താരം സിക്കോ റെകോൺസ്.
സിക്കോ റെകോൺസ് പറയുന്നത് ഇങ്ങനെ:
” ആളുകൾ റൊണാൾഡോയെ കുറിച്ച് സംസാരിക്കുന്നത് അദ്ദേഹം ഒരു ഗോൾ സ്‌കോറർ മാത്രമാണെന്നുള്ള നിലയിലാണ്. ആ ധാരണ തെറ്റാണ്. റൊണാൾഡോ വെറുമൊരു താരമല്ല ഫുട്ബാൾ കളിക്കാരുടെ റഫാറൻസ് ആണ്. ജനിക്കുമ്പോൾ കിട്ടിയ കഴിവിലൂടെ വളർന്നവനല്ല റൊണാൾഡോ. അദ്ദേഹം ഇപ്പോൾ ഈ നിലയിൽ ആയത് അവന്റെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും പരിശ്രമം കൊണ്ടാണ്” സിക്കോ റെകോൺസ് പറഞ്ഞു.