റൊണാൾഡോക്ക് അടുത്ത പണി കെന്റക്കി ഫ്രൈഡ് ചിക്കൻ വക, എയറിൽ നിന്നും വീണ്ടും എയറിലേക്ക് റൊണാൾഡോയുടെ യാത്ര; സംഭവം ഇങ്ങനെ

വെറ്ററൻ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെന്റക്കി ഫ്രൈഡ് ചിക്കൻ (കെഎഫ്‌സി) ഇന്നലെ പരിഹസിച്ചു. കളിയുടെ ആധുനിക കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പോർച്ചുഗൽ ക്യാപ്റ്റൻ റൊണാൾഡോക്ക് സമീപകാലത്തായി അത്ര നല്ല സമയമല്ല. ഖത്തർ ലോകകപ്പിൽ പോർച്ചുഗൽ അതിന്റെ പ്രചാരണത്തിന് തുടക്കമിടുന്നതിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയുമായി ഉള്ള കരാർ അവസാനിപ്പിച്ചിരുന്നു.

2022 ഫിഫ ലോകകപ്പിൽ ടീമിന്റെ നായകനായ റൊണാൾഡോ ഒരു ഗോൾ മാത്രമാണ് നേടിയത്. അടുത്ത വർഷം ഒരു പുതിയ ക്ലബ്ബിൽ ചേരുമെന്ന അഭ്യൂഹത്തിലാണ്. മുൻ യുവന്റസ്, റയൽ മാഡ്രിഡ് താരം അടുത്ത സീസണിൽ സൗദി അറേബ്യൻ ടീമായ അൽ-നാസറിന് വേണ്ടി കളിച്ചേക്കും. ഒന്നിലധികം റിപ്പോർട്ടുകൾ പ്രകാരം, 2022 ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് അവസാനിച്ചതിന് ശേഷം പോർച്ചുഗൽ ക്യാപ്റ്റൻ സൗദി ടീമിൽ ചേരുകയാണെങ്കിൽ, റൊണാൾഡോ ഒരു സീസണിൽ 200 മില്യൺ യൂറോ നേടും. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയിൽ ഒന്നാണ്.

സ്പാനിഷ് ഔട്ട്‌ലെറ്റ് മാർക്ക പ്രസിദ്ധീകരിച്ച റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ട് ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്‌സി റൊണാൾഡോയുടെ ട്രാൻസ്ഫർ സാഗയ്‌ക്കിടയിൽ ക്രൂരമായി പരിഹസിച്ചു. കാമറൂൺ സൂപ്പർ താരം വിനന്റ് അബൂബക്കറിന് റൊണാൾഡോ മാന്യമായ ബാക്കപ്പാണെന്ന് ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ സോഷ്യൽ മീഡിയ ഹാൻഡിൽ പരിഹസിച്ചു. “Decent back up to Aboubakar tbf,” KFC യുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോർച്ചുഗൽ ക്യാപ്റ്റനെ കളിയാക്കി. കാമറൂൺ ഇന്റർനാഷണൽ 2021 ജൂലൈയിൽ അൽ നാസറിനായി ഒപ്പുവെച്ചിരുന്നു.

ഖത്തറിൽ ഒരു ഗോൾ മാത്രം നേടിയ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. കാമറൂണിന്റെ അബൂബക്കർ ആകട്ടെ ലോകകപ്പിൽ 2 ഗോളുകൾ നേടി.