റൊണാൾഡോ ഒരിക്കലും മെസിയെക്കാൾ കേമനല്ല, 20 വർഷമായി അവൻ ചെയുന്നത് നിങ്ങൾ നോക്കു: ജാവിയർ മഷെറാനോ

ലോക ഫുട്ബോളിലെ രാജാക്കന്മാരാണ് ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇരുവരും ഇനി തെളിയിക്കാനായി ഒന്നും തന്നെയില്ല. തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് താരങ്ങൾ കടന്നു പോകുന്നതെന്നും വൈകാതെ തന്നെ വിരമിക്കാൻ സാധ്യത ഉണ്ടെന്നും ഇരുവരും നാളുകൾക്ക് മുൻപേ പറഞ്ഞിരുന്നു.

എന്നാൽ വിരമിക്കാൻ സമയമായിട്ടും മികച്ച പ്രകടനമാണ് മെസിയും റൊണാൾഡോയും കളിക്കളത്തിൽ കാഴ്ച വെക്കുന്നത്. നിലവിൽ യുവ താരങ്ങളെ വെല്ലുന്ന പ്രകടനമാണ് അവർ നടത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ആരെണെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്റർ മിയാമി പരിശീലകൻ ജാവിയർ മഷെറാനോ.

ജാവിയർ മഷെറാനോ പറയുന്നത് ഇങ്ങനെ:

” ഇതൊക്കെ ചോദിക്കേണ്ട കാര്യമുണ്ടോ. മെസിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് ഞാൻ കരുതുന്നു. ഒരിക്കലും അദ്ദേഹത്തെപ്പോലെ ഒരു കളിക്കാരൻ ഉണ്ടാകില്ല. അത് അസാധ്യമാണ്. 20 വർഷമായി ടോപ് സ്കോറിങ്ങിൽ, കളിക്കളത്തിൽ മെസിയാണ് ഒന്നാമൻ. ഒരു സ്ട്രൈക്കറായും മിഡ്ഫീൽഡറായും അദ്ദേഹത്തിന് കളിക്കാൻ കഴിയും”

ജാവിയർ മഷെറാനോ തുടർന്നു:

” കൂടാതെ നിങ്ങൾ മെസിയെ പ്രതിരോധത്തിൽ ഉൾപ്പെടുത്തിയാൽ, അദ്ദേഹം മികച്ച പ്രതിരോധക്കാരനാകും, ആ ഒരു കാര്യത്തിൽ എനിക്ക് ഉറപ്പ് നൽകാൻ കഴിയും. ഞാൻ അത് കണ്ടിട്ടുണ്ട്. അതിൽ ഒരു സംശയവുമില്ല” ജാവിയർ മഷെറാനോ പറഞ്ഞു.