ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.
ഫുട്ബാളിൽ ഏറ്റവും മികച്ച ഫിസിക്ക് ഉള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 ആം വയസിലും യുവ താരങ്ങളെ വെല്ലുന്ന ശരീരമാണ് അദ്ദേഹത്തിനുള്ളത്. റൊണാൾഡോ തന്റെ ശരീരത്തിനും, മാനസീക സന്തോഷത്തിനും വേണ്ടി ഒരുപാട് പണം മുടക്കിയിട്ടുണ്ടെന്നും അതാണ് മറ്റു താരങ്ങളുമായി അദ്ദേഹത്തിന്റെ വ്യത്യാസമെന്നും പറഞ്ഞിരിക്കുകയാണ് മുൻ റയൽ മാഡ്രിഡ് താരമായ റാഫേൽ വരനെ.
റാഫേൽ വരനെ പറയുന്നത് ഇങ്ങനെ:
” ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അസാധാരണമായ ഫിസിക്കുണ്ട്. ചെറുപ്പം മുതലേ അദ്ദേഹത്തിന് അറിയാമായിരുന്നു ശരീരത്തിൽ ഇൻവെസ്റ്റ് ചെയ്യ്താൽ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ ഒക്കെ നേടിയെടുക്കാമെന്ന്. റൊണാൾഡോയെ വെച്ച് നോക്കിയാൽ പല ഉയർന്ന തലത്തിലുള്ള അത്‌ലറ്റുകളുമായുള്ള വ്യത്യാസം ഇതാണെന്ന് നമുക്ക് മനസിലാകും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്നപ്പോൾ തന്നെ റൊണാൾഡോ ഇത് ആരംഭിച്ചിരുന്നു” റാഫേൽ വരനെ പറഞ്ഞു.