തോൽവിയുടെ ഉത്തരവാദിത്വം എന്റേത് മാത്രം; ബ്രസീൽ പരിശീലകൻ പറയുന്നത് ഇങ്ങനെ

2024 കോപ്പ അമേരിക്കൻ ടൂർണമെന്റിൽ നിന്നും ക്വാട്ടർ ഫൈനൽ റൗണ്ടിൽ തന്നെ ഉറുഗ്വ ബ്രസീലിനെ തോല്പിച്ച് സെമിയിലേക്ക് പ്രവേശിച്ചു. മത്സരത്തിൽ നിന്നും പുറത്തായ ബ്രസീലിനു ഇനിയും കിരീടത്തിനു വേണ്ടി ഉള്ള കാത്തിരിപ്പ് നീളുകയാണ്. കഴിഞ്ഞ 5 വർഷങ്ങളിൽ നടന്ന 3 ടൂർണമെന്റുകളിലും ബ്രസീലിനു കപ്പുയർത്താൻ സാധിച്ചില്ല. 2019 ഇലാണ് അവസാനമായി ബ്രസീൽ കപ്പ് നേടിയത്. ബ്രസീലിന്റെ പരിശീലകനായ ഡോറിവാൽ ജൂനിയറിനു വൻ വിമർശനമാണ് കേട്ടുകൊണ്ട് ഇരിക്കുന്നത്.

ഡോറിവാൽ ജൂനിയറിന്റെ വാക്കുകൾ ഇങ്ങനെ:

” ഇത്തരം ജോലികൾക്ക് വലിയ രൂപത്തിലുള്ള ക്ഷമ തന്നെ ആവശ്യമാണ്. ഞങ്ങൾ പ്രതീക്ഷിച്ച റിസൾട്ട് ഇതല്ല. അത് കൊണ്ട് തന്നെ എല്ലാവരും ഞങ്ങളോട് ക്ഷെമിക്കണം. ഈ റിസൾട്ടിന്റെ മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. പക്ഷെ ഇമ്പ്രൂവ് ആവാനും വികസിക്കാനും ഈ ടീമിന് വലിയ ഒരു അവസരമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു” ഡോറിവാൽ ജൂനിയർ പറഞ്ഞു.

ഡോറിവാൽ ജൂനിയറിനു മുൻപ് ബ്രസീലിന്റെ പരിശീലകൻ ആയത് ടിറ്റെ ആയിരുന്നു. അദ്ദേഹത്തിന്റെ കാലത് മികച്ച ടീം ആയിരുന്നു ബ്രസീൽ. നിരവധി തവണകൾ കപ്പുകളും ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴുള്ള പരിശീലകനെതിരെ ഒരുപാട് വിമർശനങ്ങൾ ആണ് വരുന്നത്. അദ്ദേഹത്തെ പുറത്താക്കണം എന്നാണ് ആരാധകരുടെ ആവശ്യം. എന്നാൽ നിലവിൽ പരിശീലകനെ മാറ്റാൻ ഉദ്ദേശം ഇല്ലെന്നും ഡോറിവാൽ തന്നെ തുടരും എന്നാണ് സിപിഎഫിന്റെ തീരുമാനം.