ഇത് ഇപ്പോൾ ബ്ലാസ്റ്റേഴ്സിനായി ലൂണ എങ്ങാനുമാണ് ഇത്തരത്തിൽ കിക്ക് എടുത്തിരുന്നതെങ്കിൽ ക്രിസ്റ്റൽ ജോൺ വക ക്രിസ്റ്റൽ ക്ലിയർ മഞ്ഞ കാർഡ് ഉറപ്പായിരുന്ന, റഫറിമാരുടെ ഇരട്ടതാപ്പിൽ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും തല്ല് കൊള്ളാൻ വിധിക്കപ്പെട്ട മുണ്ടക്കൽ ശേഖരൻ

ഇന്ത്യൻ സൂപ്പർ ലീഗിന് റഫറിമാർ ബ്ലാസ്റ്റേഴ്സിന് പണി കൊടുക്കുന്നത് ഇത് ആദ്യമല്ല. മുമ്പും ഇത്തരത്തിൽ റഫറിമാർ മഞ്ഞക്കുപ്പായക്കാർക്ക് പണി കൊടുത്തിട്ടുണ്ട്. അന്നൊക്കെ റഫറിമാർക്ക് കണ്ണട വാങ്ങി കൊടുക്കാനും മറ്റുമൊക്കെ പറഞ്ഞ് നമ്മൾ ആ പ്രതിഷേധം നിർത്തിയിരുന്നു.

പണ്ട് ബ്ലാസ്റ്റേഴ്സിന്റെ ഒരു മത്സരരത്തിൽ ടീമിന് എതിരായ ഒരു തീരുമാനം വന്നപ്പോൾ ഫൈനൽ വിസ്‌ലിന് ശേഷം റഫറിക്ക് കണ്ണാടി മേടിച്ചുകൊടുക്കണം എന്ന് പറഞ്ഞ ദൃശ്യങ്ങളൊക്കെ മലയാളി ആരാധകർ അത്ര പെട്ടെന്ന് ഒന്നും മറക്കാനിടയില്ല. അത്തരത്തിൽ ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന് മാത്രമല്ല ഹൈദരാബാദ്, ഒഡിഷയും ഒകെ ഇത്തരത്തിൽ ഉള്ള തീരുമാനങ്ങൾക്ക് ഇരയായിട്ടുണ്ട്.

Read more

ബ്ലാസ്റ്റേഴ്സിന്റെ ലൂണ എങ്ങാനുമാണ് ഇത്തരത്തിൽ ഒരു കിക്ക് എടുക്കുന്നതെന്ന് ആലോചിക്കുക, ഈ ക്രിസ്റ്റൽ ജോൺ അത് അനുവദിക്കുമോ? ഇല്ല എന്ന് തന്നെ പറയാം. ബ്ലാസ്റ്റേഴ്സിന് അനുകൂല തീരുമാനങ്ങൾ എടുക്കാൻ ഇപ്പോഴും വിമുഖത കാണിക്കുന്ന റഫറിമാർ അയാൾക്ക് ഒരു മഞ്ഞ കാർഡ് കൂടി കൊടുക്കുമായിരുന്നു.