ഒടുവിൽ കാത്തിരുന്ന ഉത്തരം എത്തി, വിനേഷ് ഫോഗട്ടിനെ ചതിച്ച ആ കാര്യത്തെ കുറിച്ച് പ്രമുഖ അഭിഭാഷകന്റെ ട്വീറ്റ് വൈറൽ

ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് 50 കിലോ ഫ്രീസ്റ്റൈലിന്റെ ഫൈനൽ മത്സരത്തിൽ പ്രവേശിച്ചതിന് ശേഷം നടത്തിയ 50കിലോ ഭാരം തെളിയിക്കുന്ന പരിശോധനയിൽ കേവലം 100 ഗ്രാം വ്യത്യാസത്തിൽ പരാജയപ്പെട്ടു. ബോക്‌സർ വിജേന്ദർ സിങ്ങ് അടക്കമുള്ള പലരും ഇതിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. ഗോഥയിലും പുറത്തും പലരോടും പല വ്യവസ്ഥയോടും മല്ലിട്ട് മത്സരിച്ചാണ് വിനേഷ് ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയത്. പാരീസ് ഒളിമ്പിക്‌സിൽ നിന്നുള്ള അയോഗ്യതയെ തുടർന്ന് നിരാശയാലും ഹൃദയം തകർന്നും ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് കാലത്ത് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോൾ വിനേഷിന്റെ ഭാരം കൂടിയതുമായ ബന്ധപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വൈറലാവുകയാണ്. ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഒരു വാർത്ത പങ്കുവെച്ചു അദ്ദേഹം എക്‌സിൽ കുറിച്ചു: “സെമി ഫൈനൽ വിജയത്തിന് ശേഷം ഫോഗട്ട് എങ്ങനെയാണ് അമിതഭാരമുള്ളതെന്ന് കാണാൻ നിങ്ങൾ ഇന്ത്യൻ എക്സ്പ്രസ്സ് സ്റ്റോറി വായിക്കുക. ഇന്ത്യൻ ഉദ്യോഗസ്ഥർ അവൾക്ക് കുറച്ച് ORS നൽകി, അത് അവളുടെ ഭാരം 52.7 കിലോ ആയി വർദ്ധിപ്പിച്ചു! അവൾ ഒറ്റരാത്രികൊണ്ട് 2.7 കിലോഗ്രാം കുറയുമെന്ന് അവർ പ്രതീക്ഷിച്ചു, അതിനായി അവളെ രാത്രി മുഴുവൻ വർക്ക്ഔട്ടിനായി നിർദ്ദേശം നൽകി. ഈ അശ്രദ്ധ! മനഃപൂർവമോ?”

പാരീസിൽ ഫോഗട്ട് ചരിത്രനേട്ടം കുറിച്ചത് 50 കിലോഗ്രാം ഫ്രീസ്റ്റൈലിണെങ്കിലും അത് അവരുടെ ഇഷ്ട വിഭാഗമായിരുന്നില്ലെന്നതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം. തന്റെ ഇഷ്ടവിഭാഗമായ 53 കിലോയിൽ നിന്ന് 50-ലേക്ക് ഭാരം കുറച്ചാണ് ഫോഗട്ട് ഇത്തവണ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി അധികാരികളോട് നടത്തിയ പോരാട്ടവും പരിക്കുമാണ് വിനേഷിനെ 50 കിലോ വിഭാഗത്തിൽ മത്സരിപ്പിക്കുന്നതിലേക്ക് മാറ്റിയത്.

Read more

2024 ഏപ്രിൽ 12ന് വിനേഷ് ഫോഗട്ട് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച ഒരു പോസ്റ്റ് ഇന്ന് പ്രസകതമായി വരുന്നുണ്ട്. “ബ്രിജ് ഭൂഷൻ സിങ്ങും അയാളുടെ ഡമ്മിയായ സഞ്ജയ് സിങ്ങും എന്നെ ഒളിംപിക്സിൽ നിന്നും മാറ്റി നിർത്താനുള്ള എല്ലാ പണിയും എടുക്കുന്നുണ്ട്. നിയമിക്കപ്പെട്ട എല്ല പരിശീലകരും അയാളുടെ ആളുകളാണ്, മത്സരത്തിനടയിൽ എനിക്ക് കുടിക്കാൻ തരുന്ന വെള്ളത്തിൽ പോലും അവർ എന്തെങ്കിലും കലർത്തുമോ എന്ന് ഞാൻ പേടിക്കുന്നു.  അതെ പോലെ ഒരു താരത്തിന്റെ ഭക്ഷണ ശീലത്തെ കൃത്യമായി ക്രമികരിക്കുന്നതിന് വേണ്ടിയാണ് ഒരു ന്യൂട്രിഷനിന്സ്റ്റിനെ നിയമിക്കുന്നത്. ദിൻഷാ പാടിവാല എന്ന കോഗില ബെൻ ധീരുഭായി അംബാനി ഹോസ്പിറ്റലിലെ ഓർത്തോപീഡിക്ക് സർജൻ എങ്ങനെയാണ് ഒരു ന്യൂട്രിഷനിന്സ്റ്റ്‌ ആവാൻ സാധിക്കുക ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ്.