കായിക ലോകത്ത് ചില നിമിഷങ്ങളുണ്ട്. ജയത്തിനേക്കാളും പരാജയത്തേക്കാളും ഒകെ വിലയും സന്തോഷവും തരുന്ന ചില നിമിഷങ്ങൾ. അത്തരം ഒരു മുഹൂർത്തമാണ് എഫ്.ഐ.എച്ച് വനിതാ ഹോക്കി ലോകകപ്പിലെ നെതര്‍ലന്‍ഡ്‌സ് – ചിലി മത്സരം ശ്രദ്ധനേടിയത് കളിക്കളത്തിലെ ഒരു നിമിഷം കായിക പ്രേമികളെ ഒരുപാട് ചിന്തിപ്പിച്ചു. ലോകമെമ്പാടും ആ മത്സരം ചര്‍ച്ച ചെയ്യപ്പെട്ടത് ഫ്രാന്‍സിസ്‌ക ടാല എന്ന ചിലിയന്‍ താരം നടത്തിയ വ്യത്യസ്തമായ ഒരു പ്രണയാഭ്യർത്ഥന കാരണമാണ്.
അതിശക്തരായ നെതര്‍ലന്‍ഡ്‌സ് ടീമിനെതിരെ ഗോൾ നേടിയാൽ താൻ തന്റെ കാമുകനോട് വിവാഹാഭ്യർത്ഥന നടത്തുമെന്നായിരുന്നു ഫ്രാന്‍സിസ്‌ക ടാല കൂട്ടുകാരികളോട് പന്തയം വെച്ചത്. കരുത്തരായ ടീമിനെതിരെ അതൊട്ടും എളുപ്പം അല്ലല്ലോ. എന്തിരുന്നാലും വെല്ലുവിളിച്ചതല്ലേ തന്നെ കൊണ്ട് ആകുന്ന രീതിയിൽ കളിക്കാം എന്ന് താരം തീരുമാനിച്ചു.
എതിരാളികൾ മൂണിനെതിരെ ഒരു ഗോളിന് ജയിച്ച മത്സരത്തിൽ ചിലിയുടെ ഗോൾ നേടിയതും ഫ്രാന്‍സിസ്‌ക ടാല തന്നെ ആയിരുന്നു. ചിലിയൻ താരങ്ങൾ എല്ലാം അമിതമായി ഗോൾ ആഘോഷിക്കുന്നത് കണ്ട ആര്ക്കും സംഭവം മനസിലായില്ല. പിന്നീടാണ് സംഭവം മനസിലായത്.
മത്സരത്തിന്റെ 21-ാം മിനിറ്റില്‍ ചിലിയുടെ ഏക ഗോള്‍ നേടിയ ടാല, മത്സര ശേഷം കാമുകനോട് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. ഓറഞ്ച് പടയുടെ ജയത്തേക്കാൾ ശ്രദ്ധിക്കപ്പെട്ടത് തരാം നടത്തിയ പ്രാണാഭ്യര്ഥന തന്നെ ആയിരിന്നു.
ഗാലറി മുഴുവൻ നവദമ്പതികൾക്ക് ആശംസ നേരുകയും ചെയ്തു.
"I made a bet with the girls that if I made a goal against the Netherlands, I had to marry my boyfriend."
"He said yes!" 💍
This interview with @chile_hockey's Francisca Tala is everything 🤣🙌 #HWC2022 pic.twitter.com/qVI0QcEhvC
— Watch.Hockey (@watchdothockey) July 6, 2022
Read more