പൂനെയില്‍ വെച്ചു നടന്ന ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഫുള്‍ കോണ്‍ടാക്റ്റ് വിഭാഗത്തില്‍ ആകാശ് അനില്‍ വീണ്ടും സ്വര്‍ണ്ണം നേടി. പങ്കെടുത്ത മുപ്പത്തിമൂന്ന് ഇനങ്ങളില്‍ ഇരുപത്തി ഒമ്പതിലും മെഡല്‍ കരസ്ഥമാക്കാന്‍ കേരളത്തിന് സാധിച്ചു. പതിനൊന്ന് സ്വര്‍ണ്ണം, ഏഴ് വെള്ളി, പതിനൊന്ന് വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ നേട്ടം.
കേരളാ കിക്ക് ബോക്സിംഗ് അസോസിയേഷന്റെ കീഴില്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയില്‍ നിന്ന് പങ്കെടുത്ത ആറുപേര്‍ ഒമ്പത് ഇനങ്ങളില്‍ മത്സരിക്കുകയും അഞ്ച് സ്വര്‍ണ്ണം, ഒരു വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ കരസ്ഥമാക്കുകയും ചെയ്തു.
കേരളാ കിക്ക് ബോക്സിംഗ് അസോസിയേഷന്‍ സെക്രട്ടറി ഡോ. കെ.പി. നടരാജന്റെ നേതൃത്വത്തിലുള്ള ഇരുപത്തി ഒമ്പത് കായികതാരങ്ങള്‍ക്കു പുറമെ ടീം കോച്ച് കിരണ്‍ വി.എസ്സ് ടീം കോച്ചും മാനേജരായ കേരളാ കിക്ക് ബോക്സിംഗ് അസോസിയേഷന്റെ പ്രസിഡന്റ് സന്തോഷ് കുമാര്‍, റഫറീസ് ആന്റ് ജഡ്ജസ്സ് ആയി സുവീഷ് വിശ്വനാഥന്‍ സോണല്‍ പി.എം. രതീഷ് കെ. രവീന്ദ്രന്‍, ശ്രീജിത്ത് ആര്‍, എന്നിവരുകൂടി ഉള്‍പ്പെടുന്ന തായിരുന്നു കേരളത്തിന്റെ സംഘം.
ആകാശ് അനിലും ആന്‍ മേരി ഫിലിപ്പും ക്ലോസ്സിംഗ് സെറിമണിയോടനുബന്ധിച്ചു നടന്ന പ്രകടനത്തോടെ പ്രൊഫഷണല്‍ ലെവല്‍ മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം ഓപ്പണ്‍ ഇന്‍ഡ്യാ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാന്‍ കേഡറ്റ് വിഭാഗത്തിലും സീനിയര്‍ വുമണ്‍ വിഭാഗത്തിലും മെഡല്‍ കരസ്ഥമാക്കിയ ആന്‍ മേരി ഫിലിപ്പും മകന്‍ ക്രിസ് ജുബിനും നാഷണല്‍ മത്സരങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്രിസ്സ് സ്വര്‍ണ്ണവും വെള്ളിയുമായി ഇരട്ടമെഡല്‍ കരസ്ഥമാക്കി. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ ആന്‍ മേരി ആയിരുന്നു ഇരട്ടമെഡല്‍ സ്വന്തമാക്കിയത്. ലോ കിക്കിലാണ് ഇക്കുറി ആന്‍ മേരി സ്വര്‍ണ്ണം നേടിയത്.
Read more
എറണാകുളം വൈ.എം.സി.എ യില്‍ ഇന്റര്‍നാഷണല്‍ ബ്രൗണ്‍സ് മെഡലിസ്റ്റായ കിരണ്‍ വിഎസ്സിന്റെ കീഴിലാണ് അസോസിയേഷന്‍ പരിശീലനം നല്‍കുന്നത്.