രവി കുമാര്‍ ഫൈനലില്‍ തോറ്റു; ഗോദയില്‍ ഇന്ത്യക്ക് വെള്ളിത്തിളക്കം

ടോക്യോ ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യയുടെ രവി കുമാര്‍ ദാഹിയ വെള്ളിത്തിളക്കവുമായി രാജ്യത്തിന്റെ കായിക കിരീടത്തില്‍ പെരുമയുടെ ഒരു തൂവല്‍ കൂടി ചേര്‍ത്തു. പുരുഷന്‍മാരുടെ ഫ്രീസ്റ്റൈല്‍ ഗുസ്തി (57 കിലോഗ്രാം) ഫൈനലില്‍ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിക്ക് കീഴില്‍ മത്സരിച്ച സൗര്‍ ഉഗ്യേവിനോടാണ് രവി കുമാര്‍ പൊരുതി വീണത്, സ്‌കോര്‍: 4-7.

സുശില്‍ കുമാറിനു ശേഷം ഗുസ്തിയില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് രവി കുമാര്‍. ഇതോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി ഉയര്‍ന്നു.

Read more

ഫൈനലിന്റെ തുടക്കം മുതല്‍ ഉഗ്യേവ് മികച്ച ഫോമിലായിരുന്നു. ആദ്യ രണ്ട് റൗണ്ടുകളില്‍ ഉഗ്യേവാണ് മുന്നിലെത്തിയത്. രണ്ടാം റൗണ്ട് അവസാനിക്കുമ്പോള്‍ 0-2 എന്ന് സ്‌കോറിന്റെ ലീഡ് ഉഗ്യേവ് നേടിയെടുത്തു. എന്നാല്‍ രവി കുമാര്‍ 2-2ന് ഒപ്പമെത്തി. പിന്നീട് തുടര്‍ പോയിന്റുകളുമായി ഉഗ്യേവ് 2-4, 2-5, 2-7 എന്നിങ്ങനെ ആധിപത്യം ഉയര്‍ത്തി. പിന്നീട് രണ്ട് പോയിന്റുകള്‍ കൂടി രവി കുമാറിന് ലഭിച്ചെങ്കിലും അന്തിമഫലം ഉഗ്യേവിന് അനുകൂലമായിത്തീര്‍ന്നു.