ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്;കന്നിപ്പോരില്‍ കാള്‍സന് സമനില

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നോര്‍വെയുടെ നിലവിലെ ചാമ്പ്യന്‍ മാഗ്നസ് കാള്‍സന് സമനിലയോടെ തുടക്കം.

ആദ്യ റൗണ്ടില്‍ വെള്ളക്കരുക്കളുമായി കളിച്ച ചലഞ്ചര്‍ റഷ്യയുടെ ഇയാന്‍ നിപോംനിഷിയുമായി കാള്‍സന്‍ സന്ധി ചെയ്തു. 45 നീക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരും പോയിന്റ് പങ്കിടാന്‍ തീരുമാനിച്ചത്.

Read more

വെള്ളക്കരുവിന്റെ ആനുകൂല്യം ലഭിച്ചെങ്കിലും നിപോംനിഷിക്ക് അതു മുതലെടുക്കാനായില്ല. പ്രതീക്ഷാനിര്‍ഭരമായാണ് നിപോംനിഷി നീക്കങ്ങള്‍ നടത്തിയത്. കളിയുടെ ചില ഘട്ടങ്ങളില്‍ കാള്‍സന്‍ അല്‍പ്പമൊന്നു പതറിയെന്നു തോന്നി. എന്നാല്‍ പൊരുതി നിന്ന കാള്‍സന്‍ സമനില പിടിച്ചെടുത്തു.