ആപ്പിള്‍ ഉപഭോക്താക്കള്‍ക്കും ഇനി പോണ്‍ സൈറ്റുകള്‍ ലഭ്യമാകും; തീരുമാനം പുതിയ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് പ്രകാരം

ഇനി മുതല്‍ ആപ്പിളിന്റെ ഐഫോണുകളിലും, ഐപാഡുകളിലും പോണ്‍ ആപ്പുകള്‍ ലഭ്യമാകും. യൂറോപ്യന്‍ യൂണിയന്റെ പുതിയ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് പ്രകാരമാണ് തീരുമാനം. ഹോട്ട് ടബ് എന്ന ഈ ആപ്പിലൂടെ പോപ്പ്-അപ്പുകളോ, പരസ്യങ്ങളോ ഇല്ലാതെ വെബ്‌സൈറ്റുകളില്‍ നിന്ന് വീഡിയോസ് കാണാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

അതേസമയം ആപ്പിള്‍ കമ്പനി ഈ തീരുമാനത്തില്‍ തൃപ്തരല്ലെന്നാണ് വിലയിരുത്തല്‍. ഇത് ഉപയോക്താക്കള്‍ക്കിടയില്‍ പ്രത്യേകിച്ച് കുട്ടികള്‍ക്കിടയില്‍ വലിയ സുരക്ഷാഭീഷണി ഉയര്‍ത്തുമെന്നുമാണ് കമ്പനിയുടെ വാദം. പക്ഷേ യൂറോപ്യന്‍ യൂണിയന്റെ ആക്ട് പ്രകാരം കമ്പനി ഇത് അനുവദിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

Read more

നിലവില്‍ യൂറോപ്യന്‍ യൂണിയനുള്ളില്‍ മാത്രമാണ് ഹോട്ട് ടബ്ബുകള്‍ ലഭ്യമാകുന്നത്. XVideos, XNXX, XHamster എന്നിവയുള്‍പ്പെടെ വിവിധ പോണ്‍ വെബ്സൈറ്റുകളില്‍ നിന്ന് വീഡിയോകള്‍ സെര്‍ച്ച് ചെയ്യാനും, പ്ലേ ചെയ്യാനും iOS ഉപയോക്താക്കള്‍ക്ക് ഇനി ഹോട്ട് ടബ്ബുകളിലൂടെ സാധിക്കും. യൂറോപ്യന്‍ യൂണിയനുകളിലെ ആപ്പ് സ്റ്റോറുകളില്‍ ഒന്നായ ആള്‍ട്ട്സ്റ്റോര്‍ PAL വഴിയാണ് ഹോട്ട് ടബ്ബ് ലഭ്യമാക്കുന്നത്.