'സ്റ്റാർ'ലെ വീഡിയോ ഗാനം പുറത്തിറങ്ങി

ഷീലു എബ്രഹാമിനെയും ജോജു ജോർജിനെയും മുഖ്യ കഥാപാത്രങ്ങളാക്കി സംവിധായകൻ ഡോമിൻ ഡി സിൽവ മലയാള സിനിമാപ്രേമികൾക്ക് സമ്മാനിച്ച ഏറ്റവും മികച്ച പടമായ ‘സ്റ്റാർ’ലെ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് ചിത്രം നിർമ്മിക്കുന്നത്. തിയേറ്റർ തുറന്ന ഉടനെ പുറത്തിറങ്ങിയ ചിത്രം ഇതിനോടകം ആളുകൾ സ്വീകരിച്ചു കഴിഞ്ഞു. ‘പൂത്താലം’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസാണ്. രഞ്ജിൻ രാജ് സംഗീതം പകർന്ന ഈ ഗാനരംഗം ചിത്രത്തിലെ മികച്ച രംഗങ്ങളിൽ ഒന്നാണ്.

Read more

വെള്ള സാരിയിൽ ഉച്ചത്തിൽ ചിരിച്ചു പെട്ടെന്ന് പ്രത്യക്ഷവും അപ്രത്യക്ഷവുമാവാറുള്ള പ്രേതങ്ങളെയാണ് മലയാളികൾ ഇന്ന് വരെ കണ്ടിട്ടുള്ളത്. മലയാള സിനിമ ചരിത്രത്തിൽ ഇത് വരെ നില നിന്ന് വന്ന സ്ഥിരം പ്രേത സങ്കല്പങ്ങളെ അടിയോടെ പിഴുതെറിയാൻ മാത്രം കെല്പുള്ള ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രം തന്നെയാണ് ‘സ്റ്റാർ’ എന്ന സിനിമ. നമുക്കറിയാവുന്നത് പോലെ പേടിപ്പിക്കാൻ കേവലം ശാസ്ത്രത്തിന്റെ കൂട്ട് പോലും പിടിക്കാതെ ലോജിക് എന്താണെന്ന് പോലും ഓർക്കാത്ത ഒരു പറ്റം സിനിമകളുടെ കുത്തൊഴുക്കാണ് മലയാളത്തിൽ ഇന്ന് വരെ നാം കണ്ടത്. അങ്ങനെയുള്ള ചിത്രങ്ങളെയെല്ലാം കളിയാക്കികൊണ്ട് സർക്കാസം എന്ന രീതിയിൽ വന്ന ഈ ചിത്രം ഏതൊരു തരത്തിലുള്ള പ്രേക്ഷകനെയും തൃപ്തി പെടുത്താൻ പോന്നതാണ്.വാർത്ത പ്രചരണം: പി.ശിവപ്രസാദ്