ജുഡീഷ്യറിയില്‍ വനിതാ പ്രാതിനിധ്യം കുറവ്.
-രാഷ്ടപതി
- രാഷ്ട്രപതിയാകാന്‍ മത്സരിച്ച വനിതയെ തോല്പിച്ചയാളാണ്!.
……………………………………………………………………………………………………………………………………….
പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന അത്ഭുതം ജനങ്ങള്‍ക്ക്് പൂര്‍ണമായി ആസ്വദിക്കാനുള്ള സൗകര്യമൊരുക്കം.
– പിണറായി വിജയന്‍
- എല്ലാ കളക്ടേറ്റുകളിലും നീലക്കുറിഞ്ഞി പ്രദര്‍ശനം സംഘടിപ്പിക്കാനാണ് പരിപാടി.
……………………………………………………………………………………………………………………………………….
കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതിയില്‍ കോട്ടം തട്ടരുതെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി.
– വാര്‍ത്ത
- ഭരണപരിഷ്‌കാര കമ്മീഷന്റെ വിസ്തൃതിക്ക് കോട്ടംതട്ടാതിരുന്നാല്‍ കൊള്ളാം.
……………………………………………………………………………………………………………………………………….
നീലക്കുറിഞ്ഞി ഉദ്യാനം ഡിസംബര്‍ ആറിന് യു.ഡി.എഫ് സംഘം സന്ദര്‍ശിക്കും.
-രമേശ് ചെന്നിത്തല
- പന്ത്രണ്ടുവര്‍ഷത്തിനുശേഷം നീലക്കുറിഞ്ഞി പൂക്കുമ്പോഴാകും അടുത്ത സന്ദര്‍ശനം.
……………………………………………………………………………………………………………………………………….
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടിസുനിക്ക് അധികൃതര്‍ ജയില്‍ജോലികള്‍ ഒഴിവാക്കി നല്‍കുന്നു.
-മാതൃഭൂമി വാര്‍ത്ത
- ഇതൊന്നും ഒരു വാര്‍ത്തയല്ല. ജയിലധികൃതര്‍ കൊടിസുനിയുടെ അടിവസ്ത്രം അലക്കി നല്‍കുന്നുണ്ടെങ്കില്‍ അതാണ് വാര്‍ത്ത.
……………………………………………………………………………………………………………………………………….
കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യത്തിനില്ല.
-കോടിയേരി ബാലകൃഷ്ണന്‍
- ബിസിനസ് സഖ്യമാണെങ്കില്‍ ആലോചിക്കാം.
……………………………………………………………………………………………………………………………………….
കോണ്‍ഗ്രസുമായി ഒരു ബന്ധവും വേണ്ട.
-വൈക്കം വിശ്വന്‍
- പതിവ്രതനായ എ.കെ.ശശീന്ദ്രനുള്ളപ്പോള്‍ പരപുരുഷ ബന്ധമെന്തിന്!
……………………………………………………………………………………………………………………………………….
ചരിത്രം പഠിച്ചാല്‍ അഹങ്കാര വര്‍ത്തമാനം സി.പി.എം.പറയില്ല.
-കാനം രാജേന്ദ്രന്‍
- കാനം തിരക്കു കൂട്ടരുത്. ഇപ്പോള്‍ നമ്മളൊരുമിച്ച് എ.കെ.ശശീന്ദ്രന്റെ ചാരിത്ര്യം പഠിച്ചുകൊണ്ടിരിക്കുകയല്ലേ. അതു തീര്‍ന്നിട്ടാകാം ചരിത്രപഠനം.
……………………………………………………………………………………………………………………………………….
സി.പി.ഐ.മാന്യതയുള്ള പാര്‍ട്ടി.
-കെ.ശങ്കരനാരായണന്‍
- ശരി മാന്യ!
……………………………………………………………………………………………………………………………………….
കെ.ഇ.ഇസ്മായിലിനെതിരെയുള്ള നടപടി സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് യോഗം ശരിവെച്ചു.
-വാര്‍ത്ത
- കാനത്തിന്റെ മുഖത്ത് എന്തൊരു സ്മയില്‍.
………………………………………………………………………………………………………………………………………
വൈദ്യുതി മുടങ്ങുമ്പോള്‍ ജീവനക്കാര്‍ ഉപഭോക്താക്കളോട് മുടന്തന്‍ ന്യായം പറയരുത്.
-മന്ത്രി എം.എം.മണി.Read more
- മന്ത്രിയെപ്പോലെ മണിമണിയായിട്ട് ന്യായം പറയാന്‍ പഠിക്കണം.
……………………………………………………………………………………………………………………………………….
മാലിന്യപ്രശ്നമാണ് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി.
-വി.എം.സുധീരന്‍
- കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളിയും ഇതുതന്നെ.