- പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇന്ത്യ, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍ അവതരിപ്പിച്ചു
- മിറാഷ് സില്‍വര്‍, പൈന്‍ഗ്രീന്‍, ഗ്രാനൈറ്റ് ബ്ലാക്ക്എന്നിങ്ങനെ 3 പുതിയ നിറങ്ങള്‍
- Make-it-Yours-ലൂടെ ഇപ്പോള്‍ ലഭ്യം, പുതിയ ഹിമാലയനില്‍ റോയല്‍ എന്‍ഫീല്‍ഡ് ട്രിപ്പര്‍, ഒരുപിടി പുതിയ അപ്ഗ്രേഡുകള്‍ തുടങ്ങിയവ
- പുതിയ ഹിമാലയന്‍ ഇന്ത്യയില്‍ ബുക്കിംഗിനും ടെസ്റ്റ് റൈഡിനുമായി 2021 ഫെബ്രുവരി 11 മുതല്‍ ലഭ്യം. കൊച്ചിയിലെ എക്സ്ഷോറൂം വില 1.97 ലക്ഷം രൂപ
മിഡ്സൈസ് മോട്ടോര്‍ സൈക്കിള്‍ സ്വിഭാഗത്തിലെ (250സസി-750സിസി) ആഗോള ലീഡറായ റോയല്‍ എന്‍ഫീല്‍ഡ് അവരുടെ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കായ ഹിമാലയന്റെ പുതിയ പതിപ്പ് ഇന്ത്യ, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. വ്യത്യസ്തമായതും ടെറെയ്ന്‍ ഇന്‍സ്പയേര്‍ഡുമായ 3 പുതിയ നിറങ്ങള്‍, ഒരുപിടി മികച്ച അപ്ഗ്രേഡുകള്‍ എന്നിവയോടെയാണ് വാഹനം വിപണിയിലെത്തുന്നത്. ന്യൂഗ്രാനൈറ്റ് ബ്ലാക്ക് (മാറ്റ്, ഗ്ലോസ്എന്നിവയുടെമിക്സ്), മിറാഷ്സില്‍വര്‍, പൈന്‍ഗ്രീന്‍ എന്നിവയാണ് പുതിയനിറങ്ങള്‍.
റോക്ക്റെഡ്, ലേക്ക്ബ്ലൂ, ഗ്രാവല്‍ ഗ്രേ തുടങ്ങിയ നിലവിലുള്ള നിറങ്ങള്‍ക്ക് പുറമെയാണ് പുതിയ നിറങ്ങള്‍. ഈ ലോഞ്ചോടെ ഹിമാലയന്‍ വാങ്ങുന്നവര്‍ക്ക് Make It Yours – MiYപദ്ധതിയിലൂടെ RE ആപ്പ്, വെബ്സൈറ്റ്, ഡീലര്‍ഷിപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്ന് അവരുടെ വാഹനം പേഴ്സണലൈസ് ചെയ്തെടുക്കാനുമാകും. പുതിയഹിമാലയനില്‍ വളരെ ലളിതവും എന്നാല്‍ കാര്യക്ഷമവുമായ ടേണ്‍-ടു-ടേണ്‍ നാവിഗേഷേന് പോഡായ റോയല്‍ എന്‍ഫീല്‍ഡ് ട്രിപ്പര്‍ എന്ന പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പുതിയ മോഡലില്‍ സീറ്റ്, റിയര്‍ കാരിയര്‍, ഫ്രണ്ട് റാക്ക്, വിന്‍ഡ്സ്ക്രീന്‍ എന്നിവയില്‍ നിരവധി അപ്ഗ്രേഡുകള്‍ വരുത്തിയിട്ടുണ്ട്. പുതിയ മാറ്റങ്ങള്‍ ഈ അഡ്വഞ്ചര്‍ ടൂറര്‍ വാഹനത്തിന്റെ ശേഷിയും കംഫര്‍ട്ടും കൂടുതല്‍ മെച്ചപ്പെടുത്തുന്നു. അഡ്വഞ്ചര്‍ ടൂറിംഗിന് കീഴില്‍ വ്യത്യസ്തമായൊരു സബ് ക്യാറ്റഗറി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഹിമാലയന്‍ വന്‍ വിജയമായിരുന്നു. ലോകത്തെമ്പാടും അഡ്വഞ്ചര്‍ റൈഡര്‍മാരുടെ കമ്മ്യൂണിറ്റി വളര്‍ന്നു കൊണ്ടിരിക്കുന്നു. 2016-ല്‍ അവതരിപ്പിച്ച ഹിമാലയന്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് അഡ്വഞ്ചര്‍ ടൂറിംഗിന്റെ ശക്തമായൊരു സബ് ക്യാറ്റഗറി ലോകമെമ്പാടും വികസിപ്പിച്ചെടുത്തു.
ലളിതവും കാര്യശേഷിയുള്ളതും “എവിടെയും പോകൂ” ആറ്റിറ്റിയൂഡ് ഉള്ളതുമായ ഹിമാലയന്ബൈക്ക്, ഹിമാലയത്തിലെ റോഡുകളിലൂടെ കഴിഞ്ഞ 50 വര്‍ഷങ്ങളായി ബൈക്ക് ഓടിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ അനുഭവസമ്പത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ്. ലാളിത്യം കൊണ്ടും കാര്യശേഷി കൊണ്ടും ലോകത്തെമ്പാടുമുള്ള റൈഡര്‍മാരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ഈ വാഹനത്തിന് കഴിഞ്ഞിട്ടുണ്ട്. ആഗോളതലത്തിലുള്ള മോട്ടോര്‍ സൈക്കിള്‍ വിദഗ്ദ്ധര്‍ പോലും ഹിമാലയനെ ഇന്ന്യഥാര്ത്ഥശേഷിയുള്ള അഡ്വഞ്ചര്‍ ടൂററായി അംഗീകരിക്കുന്നു.
ആഗോളതലത്തിലുള്ള ടോപ് ഓട്ടോമൊബീല്‍ മാഗസീനുകളുടെ കവര്‍ പേജുകളില്‍ ഫീച്ചര്‍ ചെയ്തിട്ടുള്ള ഈ വാഹനം യൂറോപ്പ്, അമേരിക്ക, ലാറ്റിന്‍ അമേരിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ടോപ്പ് സെല്ലര്‍ മോഡലാണ്. “5വര്‍ഷം എന്ന ചെറിയ കാലയളവു കൊണ്ടു തന്നെ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ആഗോള അഡ്വഞ്ചര്‍ ടൂറിംഗിന് കീഴില്‍ പുതിയൊരു വിഭാഗം തന്നെ തുറന്നെടുക്കാന്‍ സാധിച്ചു. ശരിക്കുമൊരുആഗോള മോട്ടോര്‍ സൈക്കിള്‍ എന്ന് പേരെടുത്ത വാഹനം വിവിധ ഭൂപ്രദേശങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും അധികം ഡിമാന്‍ഡുള്ള ബൈക്ക് മോഡലാണ്.
2016-ല്ഹിമാലയന് അവതരിപ്പിക്കുമ്പോള്‍ അത് ക്യാറ്റഗറി ഫസ്റ്റ് ആയിരുന്നു. കാലക്രമേണ, റൈഡിംഗ് കമ്മ്യൂണിറ്റിയുടെ ഫീഡ്ബാക്ക് ഉള്‍ക്കൊണ്ടു കൊണ്ട് ഞങ്ങള്‍ ഹിമാലയന്റെ ഡിസൈനിലും ഫംഗ്ഷണാലിറ്റിയിലും മൊത്തത്തിലുള്ള റൈഡിംഗ് അനുഭവത്തിലും മെച്ചപ്പെടുത്തലുകള്‍ വരുത്തി. ലോകമെമ്പാടുമുള്ള അഡ്വഞ്ചര്‍ പ്രേമികളുടെ പ്രിയം പിടിച്ചുപറ്റിയ ഒന്നായി ഈ നടപടി മാറി. ഇന്നത്തെ പുതിയ ലോഞ്ചോടെ അഡ്വഞ്ചര്‍ ടൂറിംഗ് വിഭാഗത്തിന് പുതിയ ഉണര്‍വ്വേകാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്” – റോയല്‍ എന്‍ഫീല്‍ഡ്, സിഇഒ, വിനോദ്കെ. ദസാരി പറഞ്ഞു.
കമ്മ്യൂണിറ്റിയില്‍ നിന്നും റൈഡിംഗ് പ്രേമികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് ഹിമാലയനില്‍ കാഴ്ച്ചാഭംഗിയും ഓണ്‍റോഡിലും ഓഫ്റോഡിലുമുള്ളഫ ംഗ്ഷണാലിറ്റി അപ്ഗ്രേഡുകളും സ്ഥിരമായി നടത്തിക്കൊണ്ടിരുന്നു. പുതിയ ഹിമാലയനിലെ റോയല്‍ എന്‍ഫീല്‍ഡ് ട്രിപ്പര്‍ റൈഡിംഗ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഫീച്ചറാണ്. Google Masp പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന റിയല്‍ടൈം ഡയറക്ഷനുകള്‍ ഡിസ്പ്ലേ ചെയ്യുന്ന ഉപകരണം റോയല്‍ എന്‍ഫീല്‍ഡ് ആപ്പുമായി പെയര്‍ ചെയ്തിരിക്കുന്നു. ഈ ലോഞ്ചിനൊപ്പം റോയല്‍ എന്‍ഫീല്‍ഡ ്MiYടൂള്‍ ഹിമാലയന്‍ മോഡലിലേക്കും വ്യാപിപ്പിക്കുയാണ്.
ആളുകള്‍ക്ക് അവരുടെ ഹിമാലയന്‍ വാഹനംഇഷ്ടാനുസൃതം പേഴ്സണലൈസ് ചെയ്യാന്‍ അവസരമൊരുക്കുന്നതാണിത്. ടൂറിംഗ് മിറര്കിറ്റ്, കംഫര്‍ട്ട് സീറ്റുകള്‍, ഹാന്‍ഡില്‍ ബാര്ബ്രേസും പാഡും, അലൂമിനിയം പാനിയേര്സും മൗണ്ടിംഗ് കിറ്റുകളും തുടങ്ങിയ സ്റ്റൈല്‍, കംഫര്‍ട്ട്, പ്രൊട്ടക്ഷന്‍ ഇനങ്ങളില്‍ നിന്ന് റൈഡര്‍മാര്‍ക്ക് ഇഷ്ടാനുസൃതം തിരഞ്ഞെടുക്കാം. പുതിയ ഹിമാലയന്‍ മോഡലില്‍ മെച്ചപ്പെടുത്തിയ സീറ്റ് കുഷന് ഉള്ളതിനാല്‍ റൈഡര്‍മാര്‍ക്ക് കൂടുതല്‍ കംഫര്‍ട്ടബിളായി ദീര്‍ഘദൂര റൈഡുകള്‍ ചെയ്യാം. പുതിയ വിന്ഡ്സ്ക്രീന്റൈഡറുടെ നേര്‍ക്ക് കാറ്റടിക്കുന്നതില്‍ നിന്ന് തടയുന്നു. ഹിമാലയനിലെ റിയര്‍ കാരിയറിന് ഇപ്പോള്‍ അധിക പ്ലേറ്റുള്ളതിനാല് ലഗേജ് താഴെ പോകില്ലെന്ന് ഉറപ്പാണ്.
Read more
അതോടൊപ്പം തന്നെ റിയര്‍ കാരിയറിന്റെ ഉയരവും കുറച്ചിട്ടുണ്ട്. പുതിയതും എര്‍ഗണോമിക്കലി ക്രമീകരിച്ചിരിക്കുന്നതുമായ ഫ്രണ്ട്റാക്ക് റൈഡര്‍ക്ക് റൈഡ് ചെയ്യുമ്പോള്‍ കാലിന് തടസ്സങ്ങളൊന്നും ഇല്ലാതാക്കുന്നു. ഇത് മൊത്തത്തിലുള്ള കംഫര്ട്ടുംഅനുഭവവും മെച്ചപ്പെടുത്തും. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ റോക്ക്റെഡ്, ലേക്ക്ബ്ലൂ, ഗ്രാവല്ഗ്രേ എന്നിങ്ങനെ നിലവിലുള്ള നിറങ്ങള്‍ക്ക് പുറമെ ന്യൂഗ്രാനൈറ്റ് ബ്ലാക്ക്, മിറാഷ് സില്‍വര്‍, പൈന്‍ഗ്രീന്‍ എന്നീ നിറങ്ങളിലും ലഭ്യമാകും. 1.97 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയില്‍ ഉടനീളമുള്ള റോയല്‍ എന്‍ഫീല്‍ഡ് സ്റ്റോറുകളില്‍ ബുക്കിംഗിനും ടെസ്റ്റ് റൈഡുകള്‍ക്കും ലഭ്യമാണ്.