കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ (SEZ) ല്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ കയറ്റുമതി നടപ്പുവര്‍ഷം 82,400 കോടി. രാജ്യത്തെ എഴുസാമ്പത്തിക മേഖലകളില്‍ ഒന്നാം സ്ഥാനമാണ് സോഫ്റ്റ് വെയര്‍ – സേവനകയറ്റുമതിയില്‍ കൊച്ചി പ്രത്യേക സാമ്പത്തിക മേഖല നേടിയത്്. കേന്ദ്ര വാണിജ്യ മന്ത്‌ലയത്തിന്‍ഖെ കീഴിലുള്ള എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഫോയ ഇ ഒ യു ആന്റെ സെസ് വിഭാഗമാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.
2023-24 ഏപ്രില്‍ ഓഗസ്റ്റിലെ കണക്കാണിത്. കൊച്ചി പ്രത്യേക സാമ്പത്തിക മേഖല ആദ്യം ആരംഭിക്കുന്നത് എ്ണ്‍പതുകളുടെ അവസാനം കാക്കാനാടാണ്. ആദ്യം കയറ്റുമതി സംസ്‌കരണ മേഖലാ എന്നറിയപ്പെട്ടിരുന്ന ഈ വ്യവസായ മേഖല തൊണ്ണൂറുകളിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സാമ്പത്തിക മേഖലാ പദവി കൈവരിച്ചത്്.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണെങ്കിലും സോഫ്റ്റ് വെയര്‍ സേവന ഉല്‍പ്പന്ന കയറ്റുമതിയല്‍ 28 ശതമാനം വിഹിതമാണ് കൊച്ചി പ്രത്യേക സാമ്പത്തിക മേഖലക്കുള്ളത് . കാക്കനാടിനെ പുറമേ കര്‍ണ്ണാടകയിലും കൊച്ചി സാമ്പത്തിക മേഖലക്ക് യൂണിറ്റുകളുണ്ട്്. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ കയറ്റുമത അടിസ്ഥമാക്കിയുള്ള യൂണിറ്റുകളുടെ ലൈസന്‍സിംഗ് അതോറിറ്റിയും കൊച്ചി സെസ് ആണ്.
Read more
എന്നാല്‍ ചരക്ക് കയറ്റുമതിയില്‍ കൊച്ചി സെസിന് ഏഴാം സ്ഥാനമാണ്. 59 ശതമാനം കയറ്റുമതി വിഹിതവുമായി ഗുജറാത്തിലെ കണ്ട്‌ല സെസ് ആണ് ചരക്ക് കയറ്റുമതിയില്‍ ഒന്നാമത്. 1.15 ലക്ഷം കോടിയുടെ ചരക്കാണ് ഇവിടെ നിന്നും നടപ്പ് സാമ്പത്തിക വര്‍ഷം കയറ്റിപോയത്.രാജ്യത്ത് മൊത്തം ഏഴു പ്രത്യേക സാമ്പത്തിക മേഖലകളാണുള്ളത്്