RCB VS GT: ചിന്നസ്വാമിയെ മരണവീടാക്കി കോഹ്‌ലി, ഗില്ലിന്റെ തന്ത്രത്തിന് മുന്നിൽ മുട്ടുമടക്കി മടക്കം; തോറ്റത് യുവ ബോളറോട്

അലറി വിളിക്കുന്ന ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തെ മരണവീടാക്കി കോഹ്‌ലി. ഇപ്പോൾ നടക്കുന്ന ബാംഗ്ലൂർ- ഗുജറാത്ത് മത്സരത്തിലാണ് കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ സ്റ്റേഡിയം പൂർണ നിശബ്ദതയിൽ എത്തിയത്. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് നായകൻ ഗിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു.

ആദ്യ ഓവർ എറിയാൻ എത്തിയ ആർസിബിയുടെ തന്നെ മുൻ താരമായ സിറാജിനെതിരെ മികച്ച ഒരു ബൗണ്ടറിയൊക്കെ നേടി തുടങ്ങി എങ്കിലും ആ ബാറ്റിംഗ് വിരുന്ന് അധിക നേരം കൂടി ആഘോഷിക്കാൻ ആരാധകർക്ക് ഭാഗ്യം കിട്ടിയില്ല എന്ന് പറയാം. രണ്ടാം ഓവർ എറിയാൻ എത്തിയ യുവ പേസർ അർഷാദ് ഖാനെതിരെ മികച്ച ഒരു ഷോട്ട് കളിച്ചെങ്കിലും ഡീപ് ബാക്വെർഡ് സ്ക്വറിൽ ലീഗിൽ നിന്ന പ്രസീദ് കൃഷ്ണയുടെ കൈയിൽ എത്തുക ആയിരുന്നു.

ആർസിബി ജയിച്ച ആദ്യ 2 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോഹ്‌ലി 6 പന്തിൽ 7 റൺ നേടി നിരാശപ്പെടുത്തുക ആയിരുന്നു. താരത്തെ ആഘോഷിക്കാൻ സ്റ്റേഡിയത്തിൽ എത്തിയ ആരാധകർ എല്ലാം ഇതോടെ നിരാശരായി. കോഹ്‌ലിയുടെ വിക്കറ്റിന് പിന്നാലെ ക്രീസിൽ എത്തിയ ദേവദത്ത് പടിക്കൽ ആകട്ടെ പതിവുപോലെ തന്നെ നിരാശപ്പെടുത്തി. താരം വെറും 4 റൺ എടുത്ത് പുറത്തായി. മുഹമ്മദ് സിറാജാണ് മുൻ ടീമിനെതിരെ വിക്കറ്റ് നേടിയത്.

താരത്തിന്റെ വിക്കറ്റ് കൂടി ആയതോടെ 13 – 2 എന്ന നിലയിൽ തകർന്ന ആർസിബിക്ക് അധികം വൈകാതെ തന്നെ മുഹമ്മദ് സിറാജ് കനത്ത നാശം വിതച്ചു. നല്ല ഫോമിൽ കളിക്കുക ആയിരുന്ന ഫിൽ സാൾട്ടിന്റെ കുറ്റി തെറിപ്പിച്ച് അടുത്ത പണി കൊടുത്തു. 14 റൺ എടുത്താണ് താരം മടങ്ങിയത്. ഒടുവിൽ വിവരം കിട്ടുമ്പോൾ 36 – 3 എന്ന നിലയിൽ നിൽക്കുകയാണ് ആർസിബി,

Read more