സൂക്ഷിക്കണം, ബിറ്റ്കോയിന്‍ പണി തന്നേക്കാം;15 ശതതമാനം മൂല്യമിടിഞ്ഞു

ബിറ്റ്‌കോയിന്റെ മൂല്യം 15 ശതമാനം ഇടിഞ്ഞു. വെല്‌ളിയാഴ്ചയില്‍ നടന്ന വ്യാപാരത്തിലാണ് മൂല്യമിടിഞ്ഞത്. ഹോങ്കോങ് സമയം ഉച്ചയ്ക്ക് 12.7 ന് 14,079.05 ഡോളര്‍ നിലയിലായരുന്നു ഇടപാട് നടന്നത്. ഒരുഘട്ടത്തില്‍ 13,048 നിലവാരത്തിലേക്ക് താണത് പിന്നീട് കഷ്ടപ്പെട്ട് ഈ നിലവാരത്തിലേക്ക് എത്തുകയായിരുന്നു. ഈ വര്‍ഷം ബിറ്റ്‌കോയിന്‍ മൂല്യം 1300 ശതമാനത്തിലേറെ ഉയര്‍ന്ന് 19,511 ഡോളര്‍ എന്ന നിലവാരത്തിലെത്തിയിരുന്നു.

ഇതാണ് ഇടിഞ്ഞ് 14079 ല്‍ എത്തിയത്. ക്രിപ്‌റ്റോ കറന്‍സികല്‍ടിയില്‍ തന്നെ എതിരാളികള്‍ ഉണ്ടായേക്കാം എന്ന ആശങ്കയാകാം ഇടിവിന് പിന്നില്‍ എന്നാണ് വലിയിരുത്തല്‍. അനിയന്ത്രിതമാം വിധം ക്രിപ്‌റ്റോ വില ഉയര്‍ന്നതോടെ ജാഗ്രത പാലിക്കണമെന്ന് ആര്‍ ബി ഐ അടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ പൗരന്‍മാര്‍ക്ക്് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജനുവരിയില്‍ 1000 ഡോളര്‍ ആയിരുന്നു ഇതിന്റെ മൂല്യം. ചിക്കാഗോ ആസ്ഥാനമായ ഒരു കറന്‍സി ഫ്യൂചുഴ്‌സ് എക്സ്ചേഞ്ചില്‍ ബിറ്റ്‌കോയിന്റെ അവധി വ്യാപാരം ആരംഭിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പിന്നീട് പൊടുന്നനെ വില കുതിച്ചുയരാന്‍ കാരണമായത്.

ഏതാനും വര്‍ഷങ്ങളായി ഇന്റര്‍നെറ്റില്‍ മാത്രമായി നില നിന്നിരുന്ന ഈ ക്രിപ്‌റ്റോ കറന്‍സിയുടെ വിശ്വാസ്യത വലിയ പ്രശ്‌നമായിരുന്നു. ലോകത്തെ വളരെ കുറച്ചു രാജ്യങ്ങള്‍ മാത്രമാണ് ഇതിന്റെ ട്രേഡിങ്ങിനു അംഗീകാരം നല്‍കിയിട്ടുള്ളൂ. അമേരിക്കയില്‍ അവധി വ്യാപാരം തുടങ്ങുന്നത് വന്‍ നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Read more

ഇന്ത്യയില്‍ ബിറ്റ്‌കോയിന് ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ വ്യാപാരം നടക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. അതുകൊണ്ട് ബിറ്റ്‌കോയിന്റെ ഇടപാടുകാര്‍ക്ക് റിസര്‍വ് ബാങ്ക് ശക്തമായ മുന്നറിയിപ്പ് നല്കിയിട്ടുമുണ്ട്. ഇതിന്റെ റിസ്‌കിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ഇടപാടുകാര്‍ക്ക് മാത്രമായിരിക്കുമെന്ന് ആര്‍ . ബി ഐ മുന്നറിയിപ്പ് നല്‍കുന്നു.