ഫെഡറല്‍ ബാങ്കും ജര്‍മ്മന്‍ നിര്‍മ്മാണോപകരണ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിര്‍മ്മാതാക്കളായ ഷ്വിങ് സ്റ്റെറ്ററും തമ്മില്‍ ധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രം ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ഹോള്‍സെയില്‍ ബാങ്കിംഗ് കണ്‍ട്രി ഹെഡുമായ ഹര്‍ഷ് ദുഗര്‍ ഷ്വിങ് സ്റ്റെറ്റര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി ജി ശക്തി കുമാറിനു കൈമാറി.
ഈ പങ്കാളിത്തത്തിലൂടെ ഇടപാടുകാര്‍ക്ക് സൗകര്യപ്രദമായ മാസതവണയിലും വേഗത്തിലും നിര്‍മ്മാണോപകരണ യന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പകള്‍ ലഭ്യമാവുന്നതാണ്. ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലും ഈ സേവനം ലഭിക്കുന്നതാണ്.
രാജ്യത്തുടനീളമുള്ള ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി നിര്‍മ്മാണോപകരണ യന്ത്രങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമുള്ള വായ്പകള്‍ ഇടപാടുകാര്‍ക്ക് ലഭ്യമാവുന്നതാണ്. ബാങ്കിന്റെ വിശാലമായ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിന്റെ സാദ്ധ്യതകള്‍ കൂടി പരിഗണിക്കുമ്പോള്‍ ഷ്വിങ് സ്റ്റെറ്റര്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ആകര്‍ഷകമായ വായ്പകള്‍ ലഭ്യമാക്കാന്‍ ബാങ്കിനു സാധിക്കുന്നതാണ്- ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഹര്‍ഷ് ദുഗര്‍ പറഞ്ഞു.
Read more
ആഗോള തലത്തില്‍ നിര്‍മ്മാണോപകരണങ്ങളുടെ മൂന്നാമത്തെ ഏറ്റവും വലിയ വിപണിയായി മാറിയ ഇന്ത്യയില്‍ നിര്‍മ്മാണ മേഖലയ്ക്കാവശ്യമായ എല്ലാത്തരം ഉപകരണങ്ങളും വാഹനങ്ങളും ഷ്വിങ് സ്റ്റെറ്റര്‍ എത്തിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസന രംഗത്ത് വലിയ നിക്ഷേപങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഫെഡറല്‍ ബാങ്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ- ഷ്വിങ് സ്റ്റെറ്റര്‍ ഇന്ത്യ എംഡി വി ജി ശക്തി കുമാര്‍ പറഞ്ഞു.