കുതിച്ചുതന്നെ....സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ, പവന് 68,480

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചുയർന്ന് സ്വർണവില. സ്വർണവില വീണ്ടും സർവകാല റെക്കോഡിലാണ്. ഒരു പവൻ സ്വർണത്തിന് 68,480 രൂപ നൽകേണ്ടി വരും. അതേസമയം ഒരു ഗ്രാം ഗ്രാമിന് 8,560 രൂപയാണ് വില. അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,200 ഡോളറിനരികെയെത്തി.