സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധന; വിവാഹ സീസണ്‍ ആരംഭിക്കും മുന്‍പ് വ്യാപാരത്തിലും കുതിപ്പ്

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ് തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന വില ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 8,065 രൂപയായി. ഇതോടെ സ്വര്‍ണം പവന് മാര്‍ച്ച് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 64,520ല്‍ എത്തി. ഫെബ്രുവരി 25ന് ആയിരുന്നു സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്.

ഫെബ്രുവരി 25ന് സംസ്ഥാനത്ത് സ്വര്‍ണം പവന് 64,600 രൂപയായിരുന്നു. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഓഹരി വിപണികള്‍ ഇടിഞ്ഞിരുന്നു. ഇതോടെ സ്വര്‍ണം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മുന്നേറുകയാണ്. ഓഹരി വിപണികളുടെ തകര്‍ച്ച ഇതിന് വലിയ പങ്ക് വഹിക്കുന്നുണ്ട്.

Read more

വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും കൂടുതലായി സ്വര്‍ണം ശേഖരിക്കുന്നുണ്ട്. സംസ്ഥാനത്ത് വിവാഹ സീസണ്‍ അല്ലെങ്കിലും വരും ദിവസങ്ങളില്‍ സ്വര്‍ണ വ്യാപാരം വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തലുകള്‍. അടുത്ത മാസം മുതല്‍ സ്വര്‍ണ വില വലിയ രീതിയില്‍ ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വ്യാപാരം വര്‍ദ്ധിക്കുമെന്ന വിലയിരുത്തലുകളുണ്ടായത്.