അടിമുടി മാറാനൊരുങ്ങി എയര്‍ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ നേരത്തെ വിസ്താര എയര്‍ ലൈന്‍സുമായുള്ള ലയന പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആകാശയാത്രയിലും യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് സാധ്യമാക്കാന്‍ വൈഫൈ സംവിധാനവുമായി എയര്‍ ഇന്ത്യ രംഗത്തെത്തുന്നത്.
എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ലണ്ടന്‍ സര്‍വീസിലായിരിക്കും ഇത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുക. ദിവസേന രണ്ട് സര്‍വീസുകളാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് ലണ്ടനിലേക്കുള്ളത്. എ350 വിമാനങ്ങളാണ് ഡല്‍ഹി-ലണ്ടന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ട് വഴിയാണ് ട്രിപ്പ്.
Read more
സാറ്റലൈറ്റുകളില്‍ നിന്ന് ലഭിക്കുന്ന ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് യാത്രക്കാര്‍ക്ക് വിമാനക്കമ്പനികള്‍ സാധാരണയായി വൈഫൈ നല്‍കി വരുന്നത്. വിമാനത്തിലെ ആന്റിനകള്‍ സാറ്റലൈറ്റുകള്‍ നല്‍കുന്ന ഇന്റര്‍നെറ്റ് സ്വീകരിച്ച ശേഷം വൈഫൈ സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് വിതരണം ചെയ്യും.