മില്‍മ എറണാകുളം മേഖലാ യൂണിയന്‍ സംഘങ്ങളില്‍ നിന്നു സംഭരിക്കുന്ന ഓരോ ലീറ്റര്‍ പാലിനും അധിക രൂപയായി 15 രൂപ നല്‍കുമെന്ന് ചെയര്‍മാന്‍ സി.എന്‍. വത്സലന്‍ പിള്ള. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 11 മുതല്‍ അധികവിലയായി നല്‍കിയിരുന്ന 10 രൂപയാണ് ഇപ്പോള്‍ 15 രൂപയായി ഉയര്‍ത്താന്‍ ് ഭരണസമിതിയോഗം തീരുമാനിച്ചിരിക്കുന്നത്.
ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ ഈ ആനുകൂല്യം യൂണിയന്‍ സംഘങ്ങള്‍ക്ക് ലഭിക്കും.
എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കും, സംഘങ്ങള്‍ക്കുമാണ് പ്രയോജനം ലഭിക്കുകയെന്ന് ചെയര്‍മാന്‍ പറഞ്ഞു.
Read more
ഇതില്‍ എട്ട് രൂപ കര്‍ഷകനും, ഏഴ് രൂപ സംഘത്തിനും, സംഘത്തിനു നല്‍കുന്ന ഏഴ് രൂപയില്‍ നിന്ന് ഒരു രൂപ മേഖലാ യൂണിയന്റെ ഷെയര്‍ ആയും മാറ്റും. മേഖലാ യൂണിയന്റെ പ്രവര്‍ത്തന ലാഭത്തില്‍ നിന്നു 24 കോടി രൂപയാണ് ഈ ഇനത്തില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. പാല്‍ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഫാം സെക്ടറിലെ കര്‍ഷകര്‍ക്കായി കൂടുതല്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.