ഇപ്പോൾ നടക്കുന്ന ഐപിഎലിൽ തങ്ങളുടെ ആദ്യ വിജയം തേടി ഇറങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും. ഇന്ന് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിങ് തിരഞ്ഞെടുത്തു. എന്നാൽ മത്സരത്തിൽ മോശമായ ഫീൽഡിങ് പ്രകടനമാണ് മുംബൈ ഇന്ത്യൻസ് കാഴ്ച്ച വെച്ചത്.
അഞ്ചാം ഓവറിൽ ദീപക് ചഹറിന്റെ ഓവറിൽ ഗുജറാത്ത് താരം സായി സുദർശൻ അടിച്ച പന്ത് നമന് ധീർ പിടിച്ചെറിയുന്നു. ഡയറക്റ്റ് സ്റ്റാമ്പിലേക്ക് ഉന്നം പിടിച്ച് എറിഞ്ഞ നമന് മിസ് ആയി. തുടർന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ട്യ പന്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും അത് ബൗണ്ടറി കടക്കുകയായിരുന്നു. ഒരു റൺസ് വഴങ്ങിയെടുത്ത് നിന്ന് അഞ്ച് റൺസ് വഴങ്ങേണ്ടി വന്നു.
ഗുജറാത്ത് ടൈറ്റൻസ് സ്‌ക്വാഡ്:
” സായി സുദർശൻ, ശുഭമന് ഗിൽ, ജോസ് ബട്ലർ, ഷാരൂഖ് ഖാൻ, ഷെരീഫെയ്ൻ റുഥർഫോർഡ്, രാഹുൽ തീവാറ്റിയ, റഷീദ് ഖാൻ, സായി കിഷോർ, കാസിഗോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
മുംബൈ ഇന്ത്യൻസ്:
Read more
” ഹർദിക് പാണ്ട്യ, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, റയാൻ റെക്കിൽടോൺ, നമന് ധീർ, ദീപക് ചഹാർ, മിച്ചൽ സാന്റ്നർ, ട്രെന്റ് ബൗൾട്, മുജീബ് റഹ്മാൻ, സത്യനാരായണൻ രാജു