ഇപ്പോൾ നടക്കുന്ന ഐപിഎലിൽ തങ്ങളുടെ ആദ്യ വിജയം തേടി ഇറങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും. ഇന്ന് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിങ് തിരഞ്ഞെടുത്തു.
ഇന്ത്യൻ ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരുന്നത് യുവ താരം ശുഭ്മാൻ ഗില്ലിന്റെ മികച്ച പ്രകടനത്തിനായിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിൽ താരം 27 പന്തിൽ 4 ഫോറും 1 സിക്സുമടക്കം 38 റൺസാണ് നേടിയത്. ആദ്യ മത്സരത്തിലും താരം ഇത് പോലെ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചത്. ഇനിയുള്ള മത്സരങ്ങളിൽ ഗിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ഇത്തവണത്തെ ഓറഞ്ച് ക്യാപ്പ് നേടും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഗുജറാത്ത് ടൈറ്റൻസ് സ്‌ക്വാഡ്:
” സായി സുദർശൻ, ശുഭമന് ഗിൽ, ജോസ് ബട്ലർ, ഷാരൂഖ് ഖാൻ, ഷെരീഫെയ്ൻ റുഥർഫോർഡ്, രാഹുൽ തീവാറ്റിയ, റഷീദ് ഖാൻ, സായി കിഷോർ, കാസിഗോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
മുംബൈ ഇന്ത്യൻസ്:
” ഹർദിക് പാണ്ട്യ, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, റയാൻ റെക്കിൽടോൺ, നമന് ധീർ, ദീപക് ചഹാർ, മിച്ചൽ സാന്റ്നർ, ട്രെന്റ് ബൗൾട്, മുജീബ് റഹ്മാൻ, സത്യനാരായണൻ രാജു