കോഴിക്കോട് നാദാപുരത്ത് പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം. സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം കടമേരി ആര്‍എസിഎച്ച്എസ് സ്‌കൂളിലാണ് സംഭവം നടന്നത്. പ്ലസ് വണിന്റെ ഇംഗ്ലീഷ് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്.
ശനിയാഴ്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഇമ്പ്രൂവ്‌മെന്റ് പരീക്ഷ നടന്നിരുന്നു. ഇന്‍വിജിലേറ്ററിന്റെയും പ്രിന്‍സിപ്പാളിന്റെയും ഇടപെടലാണ് ആള്‍മാറാട്ടം കണ്ടെത്താന്‍ കാരണമായത്. പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥിയ്ക്ക് പകരം ബിരുദ വിദ്യാര്‍ത്ഥി പരീക്ഷ എഴുതുകയായിരുന്നു. ഇന്‍വിജിലേറ്ററിന്റെ സംശയത്തെ തുടര്‍ന്ന് ഹാള്‍ ടിക്കറ്റ് പരിശോധിക്കുമ്പോഴാണ് ആള്‍മാറാട്ടം കണ്ടെത്തിയത്.
Read more
തുടര്‍ന്ന് പ്രിന്‍സിപ്പാളിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ബിരുദ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു. ആള്‍മാറാട്ടത്തിന് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.