ഇന്ത്യയിലെ ഭൂവുടമകളായ കര്‍ഷകര്‍ക്ക് വരുമാന പിന്തുണ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. 2018ല്‍ നരേന്ദ്രമോദി സര്‍ക്കാറാണ് ഈ പദ്ധതി ആരംഭിച്ചത്. നേരത്തെ രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കായിരുന്നു ഈ പദ്ധതിയുടെ ഗുണഫലം ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പി.എം കിസാന്‍ യോജന ഭൂവുടമകളായ എല്ലാ കുടുംബങ്ങള്‍ക്കുമായി വിപുലപ്പെടുത്തിയിട്ടുണ്ട്.
ഈ പദ്ധതിയ്ക്കു കീഴില്‍ ഭൂവുടമകളായ എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും വര്‍ഷം ആറായിരം രൂപ സാമ്പത്തിക സഹായമായി ലഭിക്കും. ഓരോ നാലുമാസം കൂടുന്തോറും 2000 രൂപ എന്ന നിലയിലാണ് പണം വിതരണം ചെയ്യുന്നത്. കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
പദ്ധതിയുടെ പത്താം ഗഡു 2022 ജനുവരി ഒന്നിന് സര്‍ക്കാര്‍ റിലീസ് ചെയ്തിരുന്നു. പതിനൊന്നാമത്തെ ഗഡു റിലീസ് ചെയ്യുന്ന തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ഗഡു ലഭിക്കണമെങ്കില്‍ യോഗ്യരായ കര്‍ഷകര്‍ കെ.വൈ.സി പുതുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
കെ.വൈ.സി പുതുക്കാന്‍ ചെയ്യേണ്ടത്:
www.pmkisan.gov.in. എന്ന വെബ്സൈറ്റില്‍ വലതുവശത്ത് കെ.വൈ.സി എന്ന ഓപ്ഷന്‍ കാണാം. അത് ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡ് നമ്പറും Captcha കോഡ് എന്റര്‍ ചെയ്ത് സര്‍ച്ച് ക്ലിക്ക് ചെയ്യുക. ശേഷം ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്തശേഷം ‘Get OTP’ ക്ലിക്ക് ചെയ്യുക. മൊബൈലില്‍ വന്ന ഒ.ടി.പി എന്റര്‍ ചെയ്യുക.
പി.എം കിസാന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ചെയ്യേണ്ടത്:
www.pmkisan.gov.in. എന്ന വെബ്സൈറ്റില്‍ പ്രവേശിച്ചശേഷം ഹോം പേജിലെ ‘Farmers Corner’ എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക. ശേഷം ‘New farmer registration’ ലേക്ക് പോയാല്‍ ഒരു രജിസ്ട്രേഷന്‍ ഫോം ഓപ്പണ്‍ ചെയ്യും. അത് പൂരിപ്പിച്ചശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
പി.എം കിസാന്‍ ആനുകൂല്യം ലഭിക്കുന്നവരുടെ ലിസ്റ്റ് പരിശോധിക്കാം:
പി.എം കിസാന്‍ പോര്‍ട്ടലില്‍ ‘Farmer’s Corner’ ല്‍ ‘Beneficiary List’ ബട്ടന്‍ ക്ലിക്ക് ചെയ്യുക. സംസ്ഥാനം, ജില്ല, സബ് ജില്ല, ബ്ലോക്ക്, വില്ലേജ് എന്നിവ പൂരിപ്പിച്ചശേഷം ‘Get Report’ ക്ലിക്ക് ചെയ്യുക.
പദ്ധതിയ്ക്കു കീഴില്‍ ആര്‍ക്കൊക്കെ ആനുകൂല്യം ലഭിക്കും?
കൃഷിഭൂമി പേരിലുള്ള എല്ലാ കര്‍ഷകരുടെ കുടുംബവും ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് യോഗ്യരാണ്. തെറ്റായ വിവരങ്ങള്‍ നല്‍കി ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നുവെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്ക് നല്‍കിയ ധനസഹായം തിരിച്ചെടുക്കുകയും പിഴയടക്കമുള്ള നിയമനടപടികളിലേക്ക് പോകുകയും ചെയ്യും.
കാര്‍ഷിക ഭൂമി കൃഷിക്ക് ഉപയോഗിക്കാതെ അതില്‍ മറ്റ് ജോലികള്‍ ചെയ്യുകയോ അല്ലെങ്കില്‍ സ്വന്തമായി വസ്തുവില്ലാതെ മറ്റുള്ളവരുടെ വയലുകളില്‍ കൃഷി ചെയ്യുകയോ ചെയ്യുകയാണെങ്കില്‍ അത്തരം കര്‍ഷകര്‍ക്ക് ഈ പദ്ധതി ആനുകൂല്യം ലഭിക്കില്ല.
Read more
കര്‍ഷകന്‍ കൃഷി ചെയ്യുന്ന ഭൂമി അയാളുടെ അച്ഛന്റെയോ മുത്തച്ഛന്റെയോ പേരിലാണെങ്കിലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. കൃഷിഭൂമിയുടെ ഉടമയാണെങ്കിലും അയാള്‍ സര്‍ക്കാര്‍ ജീവനക്കാരനോ, ഡോക്ടറോ, എഞ്ചിനിയറോ, അഭിഭാഷകനോ, വിരമിച്ചവരോ, മുന്‍ എം.പി, എം.എല്‍.എ, മന്ത്രിയോ ആണെങ്കിലും ആനുകൂല്യം ലഭിക്കില്ല.