റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പുതിയ തലവനായി റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ നിയമിച്ചു. നിലവിലെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം. 2024 ഡിസംബര്‍ 12 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഓഫിസറാണ് സഞ്ജയ് മല്‍ഹോത്ര. കാന്‍പുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനീയറിങ് ബിരുദധാരിയായ മല്‍ഹോത്ര യുഎസിലെ പ്രിന്‍സ്റ്റന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വൈദ്യുതി, ധനകാര്യം, നികുതി, വിവര സാങ്കേതിക വിദ്യ തുടങ്ങി വിവിധ വകുപ്പുകളില്‍ അദ്ദേഹം മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read more
2018 ഡിസംബറില്‍ ചുമതലയേറ്റ ശക്തികാന്ത ദാസ് ബെനഗല്‍ രാമറാവുവിന്റെ ഏഴുവര്‍ഷത്തെ കാലാവധിക്കുശേഷം ഏറ്റവും കൂടുതല്‍ കാലം ആര്‍ബിഐ ഗവര്‍ണറായി സേവനമനുഷ്ഠിച്ചുവെന്ന റെക്കോര്‍ഡും കുറിച്ചാണ് ഇന്ന് പടിയിറങ്ങുന്നത്.