എസ്ബിഐ പ്രതിമാസം അഭിഷേക് ബച്ചന് നല്‍കുന്നത് 18 ലക്ഷം; നിക്ഷേപമില്ലാതെ ബോളിവുഡ് താരത്തിന് ബാങ്ക് പണം നല്‍കുന്നതെന്തിന്?

സ്വന്തമായി കെട്ടിടമില്ലാത്ത പ്രമുഖ കമ്പനികള്‍ വാടക ഇനത്തില്‍ ചെലവഴിക്കുന്ന തുക പലപ്പോഴും സാധാരണക്കാരെ ഞെട്ടിക്കുന്നതാണ്. ഇത്തരത്തില്‍ ഇന്ത്യയിലെ ഒരു വലിയ പൊതുമേഖല സ്ഥാപനം രാജ്യത്തെ ഒരു സെലിബ്രിറ്റിക്ക് വാടക ഇനത്തില്‍ നല്‍കുന്ന തുകയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.

എസ്ബിഐയാണ് വാടക ഇനത്തില്‍ പ്രമുഖ സെലിബ്രിറ്റിക്ക് ലക്ഷങ്ങള്‍ നല്‍കുന്നത്. സംഭവം മുംബൈ നഗരത്തിലാണ്. ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാണ് എസ്ബിഐ വാടക ഇനത്തില്‍ പ്രതിമാസം 18 ലക്ഷം രൂപ നല്‍കുന്നത്. എസ്ബിഐ പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസിന് നല്‍കുന്ന വാടകയാണ് 18 ലക്ഷം.

മുംബൈ ജുഹുവിലെ അമ്മു ആന്റ് വാട്‌സ് എന്ന ആഢംബര ബംഗ്ലാവിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാണ് എസ്ബിഐ പ്രതിമാസം 18 ലക്ഷം നല്‍കുന്നത്. 15 വര്‍ഷത്തേക്കാണ് എസ്ബിഐ കെട്ടിടം വാടകയ്ക്ക് എടുത്തിരിക്കുന്നത്. എന്നാല്‍ 18 ലക്ഷം രൂപയെന്ന വാടക അഞ്ച് വര്‍ഷം കഴിയുമ്പോള്‍ വീണ്ടും വര്‍ദ്ധിക്കും.

Read more

അഞ്ച് വര്‍ഷത്തിന് ശേഷം കെട്ടിടത്തിന് എസ്ബിഐ 23.6 ലക്ഷം രൂപ വാടക നല്‍കണം. തുടര്‍ന്ന് പത്ത് വര്‍ഷം മുതല്‍ 29.5 ലക്ഷം രൂപ വാടക ഇനത്തില്‍ നല്‍കണമെന്നാണ് കരാര്‍. 3,150 സ്‌ക്വയര്‍ ഫീറ്റാണ് ബാങ്ക് വാടകയ്ക്ക് എടുത്തിരിക്കുന്നത്.