സെൻസെക്‌സ് – 34,010 .61 [+70 .31 ]
നിഫ്റ്റി – 10531 .51 [+38 .50 ]
Read more
ഓഹരി വിപണിക്ക് ഇത് ചരിത്ര മുഹൂർത്തം. സെൻസെക്‌സും നിഫ്റ്റിയും ഇന്ന് സർവകാല റെക്കോർഡ് നിലവാരത്തിൽ ക്ളോസ് ചെയ്തു. സെൻസെക്‌സ് 34000 പോയിന്റും നിഫ്റ്റി 10500 പോയിന്റും ഭേദിച്ച് ക്ലോസ് ചെയ്തു. ക്ലോസിംഗിൽ 70 .31 പോയിന്റ് ഉയർന്ന സെൻസെക്‌സ് 34010 .61 പോയിന്റിൽ ക്ലോസ് ചെയ്തപ്പോൾ നിഫ്റ്റി 38 .50 പോയിന്റ് നേട്ടത്തോടെ 10531 .50 ത്തിലും ക്ലോസ് ചെയ്തു.
റിലയൻസ് കമ്മ്യൂണിക്കേഷനാണ് ഇന്ന് ഏറ്റവും തിളങ്ങിയ ഷെയർ. ഒറ്റദിവസം 23 രൂപയാണ് ഈ ഷെയറിൽ കൂടിയത്. കമ്പനിയുടെ കടബാധ്യത 25000 കോടി രൂപ കണ്ട് കുറക്കാനാകുമെന്ന വാർത്തകളാണ് ഈ ഓഹരിയിൽ താല്പര്യം കൂട്ടിയത്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബി ജെ പി ക്കുണ്ടായ തെരഞ്ഞെടുപ്പ് വിജയവും വിപണിക്ക് കരുത്തു പകർന്നു.
ഒക്ടോബർ 25 നും ഡിസംബർ 22 നുമിടയിൽ 40 ഓഹരികളുടെ മൂല്യം 30 മുതൽ 60 ശതമാനം വരെ ഉയർന്നു. 2017 വൻ നേട്ടമാണ് ഓഹരി കമ്പോളത്തിനു നൽകിയത്.