രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ക്ക് വിദേശത്തും ഏറെ പ്രിയമാണ്. ഇന്ത്യയില്‍ നിന്ന് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിലൂടെ രാജ്യത്തിന് ലഭിക്കുന്ന വരുമാനവും ചെറുതല്ല. ബജാജ്, ഹീറോ, ടിവിഎസ്, റോയല്‍ എന്‍ഫീല്‍ഡ് തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ക്കാണ് വിദേശത്തെ ഇരുചക്ര വിപണിയില്‍ പ്രിയമേറെ.
ഇതോടൊപ്പം ഹോണ്ടയും സുസുക്കിയും കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍
ഈ വര്‍ഷം 31.58% വര്‍ദ്ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. 2023 നവംബറില്‍ 2,56,548 യൂണിറ്റുകള്‍ വിദേശ വിപണിയില്‍ വിറ്റഴിച്ചപ്പോള്‍ 2024 നവംബറില്‍ വില്‍പ്പന 3,37,562 യൂണിറ്റുകളാണ്.
ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഇരുചക്ര വാഹനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ബജാജ് ഓട്ടോയാണ്. നവംബറില്‍ കയറ്റുമതി ചെയ്തത് 1,64,465 യൂണിറ്റ് വാഹനങ്ങളാണ്. കയറ്റുമതിയില്‍ 26.07 ശതമാനം വാര്‍ഷിക പുരോഗതിയും 3.79 ശതമാനം പ്രതിമാസ പുരോഗതിയും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു ലക്ഷം യൂണിറ്റ് കടന്ന ഏക ഇരുചക്രവാഹന നിര്‍മ്മാതാക്കളെന്ന ഖ്യാതിയും ബജാജിന് സ്വന്തം.
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ടിവിഎസ് ആണ്. നവംബര്‍ മാസത്തില്‍ 87,150 യൂണിറ്റ് വാഹനങ്ങളാണ് ടിവിഎസ് കയറ്റുമതി ചെയ്തത്. 33.90 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടിവിഎസ് കയറ്റുമതിയില്‍ നേടിയിട്ടുള്ളത്.
കയറ്റുമതി പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് ഹോണ്ടയാണ്. നവംബറില്‍ 39,861 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത ഹോണ്ട പ്രതിവര്‍ഷം 46.70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഹീറോ 20,028 യൂണിറ്റുകളാണ് നവംബറില്‍ കയറ്റുമതി നടത്തിയത്. 35.65% വാര്‍ഷിക വളര്‍ച്ചയും ഹീറോ നേടിയിട്ടുണ്ട്.
Read more
അഞ്ചാം സ്ഥാനം നേടിയത് ഇത്തവണ സുസുക്കിയാണ്. 16,037 യൂണിറ്റ് വാഹനങ്ങളാണ് നവംബറില്‍ സുസുക്കി കയറ്റുമതി ചെയ്തത്. 14.87ശതമാനം വാര്‍ഷിക വളര്‍ച്ചയും സുസുക്കി നേടിയിട്ടുണ്ട്. 10,021 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത റോയല്‍ എന്‍ഫീല്‍ഡ് ആണ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ളത്.