ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ നടക്കും. പരീക്ഷ മാറ്റിവയ്ക്കുന്നതിനെ കുറിച്ചുള്ള പുതിയ വിവരങ്ങലൊന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ഇതുവരെ അറിയിച്ചിട്ടില്ല. അതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. റിവിഷനും ദുര്‍ബലമായ വിഷയ ഭാഗങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ഈ സമയത്ത് വേണ്ടത്.
Read more
ഇക്കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുക:
- ശാരീരികമായും മാനസികമായും തയാറെടുക്കുക
- പഠിക്കുമ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, പോസിറ്റീവായി തുടരുക
- മോക്ക് ടെസ്റ്റുകളും ക്വിസുകളും ചെയ്ത് പരീക്ഷ എഴുതുന്ന വേഗം വര്‍ദ്ധിപ്പിക്കുക
- വേഗതയും കൃത്യതയുമാണ് വിജയത്തിലേക്കുള്ള താക്കോലാണ്
- ഓണ്‍ലൈന്‍ മോക്ക് ടെസ്റ്റുകള്‍ ചെയ്ത് വിജയ മനോഭാവം സൃഷ്ടിക്കുക
- മോക്ക് ടെസ്റ്റുകള്‍ ചോദ്യങ്ങളെ കുറിച്ച് ആശയം നല്‍കും
- മുമ്പത്തെ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുക
- നിങ്ങള്‍ ദുര്‍ബലരായിരിക്കുന്ന വിഷയ ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
- പഠനത്തിനിടെ ബ്രേക്കുകള്‍ എടുക്കുക, ക്ഷീണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക
- സമാധാനത്തോടെയിരിക്കുക, ഇത് ഏകാഗ്രതയും ആത്മവിശ്വാസവും കൂട്ടും
- പിരിമുറുക്കം ഒഴിവാക്കാനായി വ്യായാമങ്ങള്‍ ചെയ്യുക, കൂടുതല്‍ ഉറങ്ങുന്നത് ഒഴിവാക്കുക
- ചോദ്യ പേപ്പര്‍ കടുപ്പമുള്ളതായി തോന്നുകയാണെങ്കിലും പരിഭ്രാന്തരാകാതിരിക്കുക, പരീക്ഷക്കായി ഒരുങ്ങിയതില്‍ വിശ്വസിക്കുക