പൊണ്ണത്തടി കുറച്ചാൽ ഒരു കോടി രൂപ നൽകുന്ന കമ്പനി!

തടി കുറച്ച് കയ്യിൽ കാശ് കിട്ടുന്നത് നല്ല കാര്യം തന്നെയല്ലേ? ഒരു ചൈനീസ് കമ്പനി തങ്ങളുടെ ജീവനക്കാരുടെ പൊണ്ണത്തടി കുറയ്‌ക്കാൻ വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു ദശലക്ഷം യുവാൻ( ഏകദേശം ഒരു കോടി പതിനാറ് ലക്ഷത്തിലധികം)രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഇൻസ്റ്റാ 360 എന്ന ചൈനീസ് ടെക്ക് കമ്പനിയാണ് പദ്ധതി ആവിഷ്കരിച്ചത്. ഇത് വിജയിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. ശരീരഭാരം കുറച്ചവർക്ക് കമ്പനി 980,000 യുവാൻ ബോണസ് ആയി നൽകുകയും ചെയ്തിട്ടുണ്ട്. 2023ൽ ആരംഭിച്ച പദ്ധതിയിലൂടെ 150 ജീവനക്കാരാണ് ഭാരം കുറച്ചത്.

ഒരു ക്യാമ്പ് പോലെയാണ് പദ്ധതി. ഒരു സെഷനിൽ 30 പേരുണ്ടാകും. കമ്പനിയുടെ ജീവനക്കാരെ മൂന്ന് വിഭാ​ഗമായി തരം തിരിച്ച് മൂന്ന് മാസമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പ്രാവശ്യവും പങ്കെടുക്കുന്നവരുടെയും ഭാരം ഓരോ ആഴ്ചയും നോക്കുകയും ഓരോ ഗ്രൂപ്പിനും ശരാശരി നഷ്ടപ്പെടുന്ന ഓരോ 0.5 കിലോയ്ക്ക് 400 യുവാൻ നൽകുകയും ചെയ്യും.

അതേസമയം ഗ്രൂപ്പിലെ ഒരാൾക്ക് ശരീരഭാരം കൂടിയാൽ ഗ്രൂപ്പിന്റെ ബോണസ് നഷ്ടമാവുകയും 500 യുവാൻ വീതം പിഴ അടക്കുകയും വേണം. എന്നാൽ ഇതുവരെയും ആർക്കും ഇവിടെ ഭാരം കൂടിയിട്ടില്ല എന്നാണ് റിപ്പോർട്ട്.

Read more