ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍; ഒമാനില്‍ നാളെ ആഘോഷം; എല്ലാ രാജ്യങ്ങളിലും അഞ്ചിലധികം ദിവസം അവധികള്‍ പ്രഖ്യാപിച്ചു

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് പെരുന്നാള്‍. സൗദിയില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയപെരുന്നാള്‍. മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്ചയാണ് ഒമാനില്‍ ചെറിയ പെരുന്നാള്‍. ഒമാനില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ചൊവ്വാഴ്ച ഈദുല്‍ഫിത്തര്‍ ആഘോഷിക്കുന്നത്.

ഒമാനില്‍ മാസപ്പിറവി കാണാത്തതിനാല്‍ റംസാന 30 പൂര്‍ത്തീകരിച്ച് ഒമാനില്‍ നാളെയായിരിക്കും ചെറിയ പെരുന്നാളെന്ന മതകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിലും നാളെയാണ് പെരുന്നാള്‍. ശനിയാഴ്ച റംസാന്‍ 29 പൂര്‍ത്തിയായതിനാല്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ ആളുകളോടും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

നേരിട്ടോ ടെലിസ്‌കോപ്പിലൂടെയോ മാസപ്പിറവി കണ്ടവര്‍ അടുത്തുള്ള കോടതിയില്‍ നേരിട്ട് ഹാജരായോ ഫോണിലൂടെയോ വിവരമറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.

Read more

സൗദിയില്‍ 15,948-ലധികം പള്ളികളിലും 3,939 മൈതാനങ്ങളിലും ഇന്ന് രാവിലെ ഈദ് പ്രാര്‍ത്ഥനകള്‍ നടക്കും. സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ മൂന്നു ദിവസവും ഖത്തറില്‍ പൊതുമേഖലയില്‍ ഒന്‍പത് ദിവസവും ഒമാനില്‍ അഞ്ചു ദിവസവും ഈദ് അവധി പ്രഖ്യാപിച്ചു.