ആഞ്ചലീനാ ജോളിയാകാന്‍ ഇറാനിയന്‍ പെണ്‍കുട്ടി 50 ശസ്ത്രക്രിയകള്‍ ചെയ്‌തെന്നുള്ള വാര്‍ത്ത കഴിഞ്ഞയാഴ്ച്ചത്തെ വൈറല്‍ സ്റ്റോറികളില്‍ ഒന്നായിരുന്നു. എന്നാല്‍, ആ 19കാരി പെണ്‍കുട്ടി സബര്‍ തഹര്‍ എല്ലാവരെയും പറ്റിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. അന്താരാഷ്ട്ര മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത ആ വാര്‍ത്ത സൗത്ത്‌ലൈവ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
https://www.instagram.com/p/BcMc7rXnLnN/?taken-by=sahartabar_afficilalll
ആഞ്ചലീനാ ജോളിയാകാന്‍ താന്‍ 50 ശസ്ത്രക്രിയകള്‍ ചെയ്‌തെന്നുള്ളത് തെറ്റാണെന്നും അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നുമുള്ള വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് ആ പെണ്‍കുട്ടി തന്നെയാണ്. നിങ്ങളാരും ഇതിന് മുന്‍പ് സാങ്കേതിക വിദ്യകളെക്കുറിച്ച് കേട്ടിട്ടില്ലേ എന്നായിരുന്നു ആ പെണ്‍കുട്ടി ചോദിച്ചത്.
https://www.instagram.com/p/BbRbTE0nJ_Z/?taken-by=sahartabar_afficilalll
“മറ്റൊരാളെ പോലെ ആകുക എന്നതല്ല ജീവിതത്തിലെ എന്റെ ലക്ഷ്യം. അതെല്ലാം ഫോട്ടോഷോപ്പും മെയ്ക്കപ്പുമായിരുന്നു. ഓരോ തവണ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോഴും ഞാനെന്റെ മുഖം കൂടുതല്‍ കൗതുകകരമാക്കി കൊണ്ടിരുന്നു. സെല്‍ഫ് എക്‌സ്പ്രഷനുള്ള എന്റെ രീതിയായിരുന്നു ഇത്, ഒരു തരത്തിലുള്ള കലയാണിത്. എന്റെ യഥാര്‍ത്ഥ മുഖം ഇതല്ലെന്ന് എന്നെ പിന്തുടരുന്നവര്‍ക്ക് അറിയാം.”
https://www.instagram.com/p/BbRbncQHart/?taken-by=sahartabar_afficilalll
വിദേശ മാധ്യമങ്ങളും ചാനലുകളുമാണ് എന്റെ ഫോട്ടോയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞു.
https://www.instagram.com/p/BbH7x8bHDOy/?taken-by=sahartabar_afficilalll
മറ്റൊരു ഇന്‍സ്റ്റഗ്രാം യൂസറാണ് ഇത്തരത്തിലൊരു സംശയം ആദ്യമായി ഉയര്‍ത്തിയത്. സൂം ചെയ്ത് നോക്കിയപ്പോള്‍ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന സംശയം ഉയര്‍ന്നു. പിന്നീട് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇതെല്ലാം ഫെയ്ക്കാണെന്ന് കണ്ടെത്തിയത്.
https://www.instagram.com/p/BauLjKyHbTt/?taken-by=sahartabar_afficilalll
Read more
https://www.instagram.com/p/BZ5soQunDmJ/?taken-by=sahartabar_afficilalll