നടനും സംവിധായകനുമായ മനോജ് ഭാരതിരാജ വിടവാങ്ങി

തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു. വൈകുന്നേരം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമുഖ സംവിധായകന്‍ ഭാരതിരാജയുടെ മകനാണ് മനോജ് ഭാരതിരാജ. പതിനെട്ടോളം ചിത്രങ്ങളില്‍ മനോജ് ഭാരതിരാജ അഭിനയിച്ചിട്ടുണ്ട്. 1999ല്‍ ആയിരുന്നു ആദ്യ സിനിമ പ്രവേശനം.

ഭാരതിരാജ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ‘താജ്മഹല്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ രംഗപ്രവേശം. വള്ളി മയില്‍, വിരുമന്‍, സമുദ്രം, സ്‌നേക്‌സ് ആന്‍ഡ് ലാഡേഴ്‌സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. അഭിനയരംഗത്തെത്തുന്നതിന് മുന്‍പ് അസിസ്റ്റന്റ് ഡയറക്ടറായും ജോലി ചെയ്തിരുന്നു.

പ്രമുഖ സംവിധായകരായ മണി രത്‌നത്തിനും ഷങ്കറിനുമൊപ്പം അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2023 ലാണ് സംവിധായകനായി അരങ്ങേറ്റം. മലയാളി നടിയായ നന്ദനയാണ് ഭാര്യ.