'അന്നത്തെ ആ കുരുപ്പാണ് ഇപ്പോൾ വളർന്നു പന്തലിച്ചു ഈ കുറുപ്പായത്'; അടുക്കളയിൽ അമ്മയെ സഹായിക്കുന്ന കൗമാരക്കാരനെ കണ്ടുപിടിച്ച് സോഷ്യൽ മീഡിയ !

കുട്ടിക്കാലത്തെ ഓർമകൾ എക്കാലത്തും സൂക്ഷിക്കാൻ പറ്റിയ ഒന്നാണ് അക്കാലത്ത് എടുത്ത ചിത്രങ്ങൾ. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളുടെ പഴയകാല ഫോട്ടോകൾ ആളുകൾ ഏറ്റെടുക്കാറുണ്ട്. മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഒരു നടന്റെ അത്തരത്തിലുള്ള ഒരു പഴയകാല ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

‘എന്റെ ടീനേജ് കാലത്ത്… നാഗ്പൂരിൽ… അമ്മയെ കിച്ചനിൽ സഹായിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സൈജു കുറുപ്പ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. മുഖച്ഛായയിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ ചിത്രത്തിലുള്ള പൊടിമീശക്കാരൻ സൈജു കുറുപ്പ് തന്നെയാണെന്ന് മനസിലാക്കാം.


മലയാള സിനിമയിലെ തിരക്കുള്ള നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് സൈജു കുറുപ്പ്. എയർടെൽ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ ഗായകൻ എം.ജി ശ്രീകുമാറിനെ പരിചയപ്പെട്ടതാണ് സൈജുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ടി. ഹരിഹരൻ സംവിധാനം ചെയ്യുന്ന മയൂഖം എന്ന സിനിമയിലേക്ക് അങ്ങനെയാണ് സൈജു നായകനായി എത്തിയത്. 2005ലാണ് ചിത്രം റിലീസായത്.

Read more

തുടർന്ന് നിരവധി സിനിമകളിൽ സഹനടനായും നായകനായും വില്ലനായും സൈജു വേഷമിട്ടിട്ടുണ്ട്. ‘ആട്’ എന്ന ചിത്രത്തില്‍ സൈജു അവതരിപ്പിച്ച അറക്കല്‍ അബു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.