തൊണ്ണൂറുകളിലെ ബോളിവുഡ് സ്വപ്നജോഡികൾ വീണ്ടും; അക്ഷയ് കുമാറും രവീണയും ഒരുമിച്ചെത്തുന്നത് 20 വർഷത്തിന് ശേഷം

തൊണ്ണൂറുകളിൽ ബോളിവുഡ് പ്രേക്ഷകരുടെ സ്വപ്ന ജോഡികളായി തിളങ്ങിയിരുന്ന താരങ്ങളാണ് അക്ഷയ് കുമാറും. രണീണ ടണ്ടനും. ഇപ്പോഴിതാ 20 വർഷത്ത് ശേഷം ഇരുവരും ഒന്നിക്കുകയാണ്. വെൽക്കം ഫ്രാഞ്ചെസിയുടെ വെൽക്കം ടു ദി ജങ്കിൾ എന്ന ചിത്രത്തിലൂടെയാണ് സ്വപ്ന ജോഡികൾ ആരാധകരിലേക്കെത്തുന്നത്.

നിർമാതാവ് ഫിറോസ് നാദിയാദ്വാലയുമായി അക്ഷയ് കുമാർ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു അഡ്വഞ്ചർ കോമഡിയാണ് ചിത്രം. അർഷാ​ദ് വാർസി, സഞ്ജയ് ദത്ത്, ജാക്വലിൻ ഫെർണാണ്ടസ്, ദിഷ പഠാനി, സുനിൽ ഷെട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2024 ൽ ക്രിസ്തുമസ് റിലീസായി ചിത്രം എത്തുമെന്നാണ് സൂചന.

1994-ല്‍ പുറത്തിറങ്ങിയ ‘മേം ഖിലാഡി തു അനാരി’, 1994ല്‍ റിലീസായ ‘മൊഹ്‌റ’ എന്നീ ചിത്രങ്ങളിലെല്ലാം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പിന്നീട് ജീവിതത്തിലും ജോഡികളാകാൻ ഇവർ ശ്രമിച്ചിരുന്നു. ജീവിതത്തിലും കുറേക്കാലം പ്രണജോഡികളായിരുന്ന അക്ഷയും രവീണയും വിവാഹ നിശ്ചയം വരെ നടത്തിയെങ്കിലും പിന്നീട് പിരിയുകയായിരുന്നു.

2001-ല്‍ അക്ഷയ് ട്വിങ്കിള്‍ ഖന്നയെ വിവാഹം ചെയ്തു. മൂന്നു വര്‍ഷത്തിന് ശേഷം രവീണയും നിര്‍മാതാവ് അനില്‍ തടാനിയും തമ്മിലുള്ള വിവാഹം നടന്നു. ഇപ്പോള്‍ ഇരുവരും സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്നു.

Read more

പോലീസ് ഫോഴ്സ്: ആൻ ഇൻസൈഡ് സ്റ്റോറി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. അക്ഷയ് തുടർന്നു സിനിമയിൽ സജീവമായിരുന്നെങ്കിലും രവീണയ്ക്ക് സിനിമകളില്ലാതെ ദീർഘകാലം മാറി നിൽക്കേണ്ടതായി വന്നു. പിന്നീട് അടുത്തകാലത്തായാണ് താരം സിനിമകളിലും, ടെലിവിഷൻ പരിപാടികളിലും സജീവമായി തുടങ്ങിയത്.