'ജയ്‌ലർ ഹിറ്റായപ്പോൾ രജനി സാറിന് ബിഎംഡബ്ള്യു കിട്ടിയതറിഞ്ഞു ഞങ്ങൾ സോഫിയ ചേച്ചിയെ കാണാൻ പോയി, എന്തേലും പറയാൻ തുടങ്ങിയാൽ ചേച്ചി കപ്പ എടുത്ത് തരും'; സോഫിയ പോളിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആന്റണി വർ​ഗീസ്

ഓണം റിലീസ് ചിത്രങ്ങളില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണംവാരുന്ന സിനിമയായി ‘ആര്‍ഡിഎക്‌സ്’ മാറിയിരിക്കുകയാണ്. വെറും ഒമ്പത് ദിവസങ്ങൾക്കുള്ളിൽ 50 കോടി ക്ലബ്ബിൽ ഇടം നേടിയതായി റിപ്പോർട്ടുകൾ ആണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡ്യൂസർ സോഫിയ പോളിനൊപ്പമുള്ള ആര്‍ഡിഎക്‌സ് താരങ്ങളുടെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ജയിലർ സിനിമ ഹിറ്റ്‌ ആയപ്പോൾ രജനി സാറിന് ബിഎംഡബ്ല്യൂ കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ആന്റണി വർഗീസ് ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.


‘ജയ്‌ലർ സിനിമ ഹിറ്റ്‌ ആയപ്പോൾ രജനി സർ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും. കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും …. ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ… പിന്നെ നഹാസ് പോർഷ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്ന കേൾക്കുന്നെ’ എന്നാണ് ആന്റണി വർഗീസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

Read more

ഓണം റിലീസായി തിയറ്ററില്‍ എത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ വന്‍ മൗത്ത് പബ്ലിസിറ്റി ആയിരുന്നു ലഭിച്ചിരുന്നത്. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ അഭിനയിച്ച ചിത്രം വലിയ പ്രചരണമില്ലാതെയാണ് തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍, ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ച മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമ ഹിറ്റായത്.