'ദൈവത്തോടെങ്കിലും അല്‍പ്പം ബഹുമാനം കാണിക്ക്'; ഷോര്‍ട്‌സും ഇട്ട് അമ്പലത്തില്‍ കയറി; അജയ് ദേവ്ഗണിന് ട്രോളാക്രമണം; വിമര്‍ശകര്‍ക്ക് നടന്റെ വായടപ്പിക്കുന്ന മറുപടി

ഷോര്‍ട്‌സിട്ട് അമ്പലത്തില്‍ കയറിയതിന്റെ പേരില്‍ ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിനെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോളാക്രമണം. മാന്ദാവിയിലുള്ള ശ്രീ നാഗനാഥ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന്റെയും വഴിപാടുകള്‍ കഴിക്കുന്നതിന്റെയും ചിത്രങ്ങള്‍ അജയ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വസ്ത്രത്തിലുള്ള കുറ്റം കണ്ട് പിടിച്ച് നടനെതിരെ വിമര്‍ശനങ്ങളുയര്‍ന്നത്. ഇത്തരം കുട്ടിയുടുപ്പുകളുമിട്ട് ദൈവത്തിന്റെ മുന്നില്‍ ചെല്ലാന്‍ നാണമില്ലേ. ആരോടുമില്ലെങ്കിലും ദൈവത്തോടെങ്കിലും അല്‍പ്പം ബഹുമാനം കാണിക്ക്, നിങ്ങള്‍ക്ക് ആചാരങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍.

Read more

സംഭവം ഗൗരവമായതോടെ വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി അജയും സോഷ്യല്‍ മീഡിയയിലെത്തി. ആരാധന തികച്ചും വ്യക്തിപരമായ കാര്യമാണ് അതില്‍ ഇടപെടേണ്ടതില്ലെന്നാണ് നടന്റെ അഭിപ്രായം. ദൈവത്തെ കാണാന്‍ എങ്ങനെ പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശമൊക്കെ തനിക്കുണ്ടെന്നും മറ്റാരും അതില്‍ അനാവശ്യമായി കൈ കടത്തേണ്ടെന്നും നടന്‍ വ്യക്തമാക്കി.