'സുശാന്തിന്റെ ത്യാഗം മറക്കരുത്'; ആലിയ ഭട്ടിന്റെ സഡക് 2 ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

ആലിയ ഭട്ടും അച്ഛന്‍ മഹേഷ് ഭട്ടും ആദ്യമായി ഒന്നിക്കുന്ന “സഡക് 2” ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് എത്തിയതോടെയാണ് സുശാന്ത് സിംഗ് രജ്പുത്തിന്റെ ത്യാഗം മറക്കരുതെന്നും സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കരുതെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുയര്‍ന്നത്.

1991-ല്‍ മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് “സഡക്”. 20 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം മഹേഷ് ഭട്ട് വീണ്ടും സിനിമാ രംഗത്തേക്കെത്തുകയാണ്. സഡക്കില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സഞ്ജയ് ദത്തും പൂജ ഭട്ടും ചിത്രത്തില്‍ വേഷമിടും. ആദിത്യ റോയ് കപൂര്‍ നായകനാകും.

ബോയ്‌കോട്ട് സഡക് 2 ഹാഷ്ടാഗുകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്നത്. ചിത്രം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. സുശാന്ത് മാനസികമായി അസ്ഥിരനാണെന്ന് പ്രഖ്യാപിക്കുകയും മകളുടെ മകളെക്കാള്‍ പ്രായം കുറഞ്ഞ സ്ത്രീയുമായി ബന്ധംപുലര്‍ത്തുന്ന തരംതാണ ആളാണ് മഹേഷ്ഭട്ടെന്നാണ് ഒരാളുടെ വിമര്‍ശനം.

 സ്വജനപക്ഷപാതത്തെ പ്രോത്സാഹിപ്പിക്കുകയും പുറത്തുനിന്നുള്ളവരുടെ സാധ്യതകൾ ഇല്ലാതാക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ആലിയയ്ക്കും മഹേഷ്ഭട്ടിനുമെതിരെ നെറ്റിസെൻ രംഗത്തെത്തിയിരിക്കുന്നത്.

പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സഡക് 2 നായകന്‍ ആദിത്യ റോയ് കപൂറിനെതിരെയും വിമര്‍ശനങ്ങളുണ്ട്. ആലിയ സിനിമയില്‍ ഉള്ളതിനാല്‍ ചിത്രം കാണില്ലെന്ന് ഒരാള്‍ മറുപടി നല്‍കിയിരിക്കുന്നു. ജൂണ്‍ 14-നാണ് സുശാന്ത് ആത്മഹത്യ ചെയ്തത്. ഇതോടെ ബോളിവുഡില്‍ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളുമാണ് ഉയര്‍ന്നത്.

 പോസ്റ്റർ പുറത്തു വന്നതിനു പിന്നാലെ ആലിയയ്ക്കും മഹേഷ് ഭട്ടിനുമെതിരെ നെറ്റിസെൻ രംഗത്തെത്തിയിരിക്കുകയാണ്. ഈ മാസം ആദ്യം ആത്മഹത്യ ചെയ്ത സുശാന്ത് സിംഗ് രാജ്പുതിന്റെ ത്യാഗം ചൂണ്ടിക്കാട്ടിയാണ് ആലിയയ്ക്കും മഹേഷ്ഭട്ടിനുമെതിരെ വിമർശനം ഉയർന്നിരിക്കുന്നത്.

 ട്വിറ്ററിൽ മഹേഷ് ഭട്ട് പങ്കുവെച്ച സഡക്2 പോസ്റ്ററിന്റെ കമന്റ് ബോക്സിലാണ് രോഷപ്രകടനം. സഡക്2 ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള #BoycottSadak2ട്വിറ്ററിൽ ട്രെന്റിംഗ് ആവുകയാണ്.