നിറവയറുമായി അനുഷ്‌ക, കൈപിടിച്ച് വിരാട് കോഹ്‌ലി; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്‌ലി. അനുഷ്‌ക വീണ്ടും ഗര്‍ഭിണിയാണെന്ന പ്രചാരണങ്ങള്‍ ആയിരുന്നു കുറച്ച് മാസങ്ങളായി നടന്നു കൊണ്ടിരുന്നത്. അനുഷ്‌കയും വിരാടും മുംബൈയിലെ മെറ്റേണിറ്റി ക്ലിനിക് സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു.

കുറച്ച് മാസങ്ങളായി വിരാട് കോഹ്‌ലിക്കൊപ്പം മാച്ച് ടൂറുകളില്‍ പോകുന്നത് അനുഷ്‌ക നിര്‍ത്തിയിരുന്നു. ഇതായിരുന്നു അഭ്യൂഹങ്ങള്‍ എത്താന്‍ കാരണമായത്. എന്നാല്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് അനുഷ്‌കയോ വിരാടോ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ, അനുഷ്‌ക ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ബംഗളൂരുവില്‍ നിന്നും വന്ന പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കറുത്ത ഓവര്‍ സൈസ്ഡ് മിനി ഡ്രസ് അണിഞ്ഞാണ് അനുഷ്‌ക എത്തിയത്.

എന്നാല്‍ വീഡിയോയില്‍ താരത്തിന്റെ നിറവയര്‍ വ്യക്തമാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. കൈവച്ച് താരം വയര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം, 2017 ഡിസംബര്‍ 11ന് ആയിരുന്നു അനുഷ്‌കയും വിരാടും വിവാഹിതരായത്. 2021 ജനുവരി 11നാണ് ദമ്പതികള്‍ക്ക് ആദ്യത്തെ കുഞ്ഞ് വാമിക ജനിച്ചത്.

View this post on Instagram

A post shared by Viral Bhayani (@viralbhayani)

Read more