ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് 19 വ്യാപിക്കുകയാണ്. ബോളിവുഡിലും കോവിഡ് ആശങ്കകള്‍ വര്‍ദ്ധിക്കുകയാണ്. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും അഭിഷേകിനും കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച വിവരം ട്വീറ്ററിലൂടെയാണ് താരങ്ങള്‍ അറിയിച്ചത്.
പിന്നാലെ നടന്‍ അനുപം ഖേറും കോവിഡ് ഭീഷണിയിലാണെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. അനുപത്തിന്റെ അമ്മ ദുലാരിയ്ക്കും സഹോദരന്‍ രാജിവ്‌വിനും കോവിഡ് സ്ഥിരീകരിച്ചു. വിശപ്പില്ലായ്മ തോന്നിയതിനെ തുടര്‍ന്ന് സിടി സ്‌കാന്‍ നടത്തിയപ്പോഴാണ് അമ്മക്ക് കോവിഡ് ആണെന്ന് മനസിലായതെന്ന് അനുപം ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി.
താനടക്കമുള്ള കുടുംബാഗംങ്ങളും ടെസ്റ്റ് ചെയ്തു. അതില്‍ സഹോദരനും, ഭാര്യയ്ക്കും, കുഞ്ഞിനും കോവിഡ് പോസിറ്റീവാണെന്നും അനുപം വ്യക്തമാക്കി. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലാണ് ചികിത്സയിലാണ്.
അതേസമയം നടി രേഖയുടെ ജോലിക്കാരനും കോവിഡ് ബാധിച്ചു. രേഖയുടെ വീട്ടിലെ സെക്യുരിറ്റിക്കാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ മറ്റ് ജോലിക്കാര്‍ക്കും കോവിഡ് പരിശോധന നടത്തി. എന്നാല്‍ മുംബൈ കോര്‍പ്പറേഷന്‍ നടത്തുന്ന ടെസ്റ്റ് ചെയ്യാന്‍ ഒരുക്കമല്ലെന്നും പരിശോധിച്ച് ഫലം അറിയാക്കമെന്നും രേഖ പറഞ്ഞതായി ഒരു സിവിക് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
നടി ശബാന ആസ്മിയുടെ വീട്ടിലെ ജോലിക്കാര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്.
ഗായിക കനിക കപൂര്‍ ആണ് ബോളിവുഡില്‍ ആദ്യം കോവിഡ് 19 സ്ഥിരീകരിച്ച സെലിബ്രിറ്റി. ആറു തവണ നടത്തിയ ടെസ്റ്റിനൊടുവിലാണ് കനികക്ക് കോവിഡ് നെഗറ്റീവായത്. വിദേശത്തു നിന്നും തിരിച്ചെത്തിയ കനിക സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിനാല്‍ പൊലീസ് കേസും ഫയല്‍ ചെയ്തിരുന്നു.
കനികക്ക് പിന്നാലെയാണ് നിര്‍മ്മാതാവ് കരീം മൊറാനിക്കും മക്കളായ സോയ, ഷാസ എന്നിവര്‍ക്കും കോവിഡ് 19 പോസിറ്റീവായത്. ഓസട്രേലിയയില്‍ നിന്നും മടങ്ങിയെത്തിയതോടെയാണ് ഷാസക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ നടിയായ സോയ മൊറാനിക്കും കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇരുവരും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. തുടര്‍ന്നാണ് കരീം മൊറാനിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ലോക്ഡൗണിനിടെ നിര്‍മ്മാതാവ് ബോണി കപൂറിന്റെ വീട്ടു ജോലിക്കാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. രണ്ടു വീട്ടു ജോലിക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. എന്നാല്‍ തനിക്കും മക്കളായ ജാന്‍വി കപൂറിനും ഖുഷിക്കും കോവിഡ് നെഗറ്റീവാണെന്ന് ബോണി സ്ഥിരീകരിച്ചിരുന്നു.
സംവിധായകനും നിര്‍മ്മാതാവുമായി കരണ്‍ ജോഹറിന്റെ വീട്ടു ജോലിക്കാരനും കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ കരണിനും അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ടെസ്റ്റ് നെഗറ്റീവായിരുന്നു.
സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ജൂണ്‍ ഒന്നിനാണ് കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് വാജിദ് ഖാന്‍ അന്തരിച്ചത്. വൃക്കയില്‍ അണുബാധയും ഉണ്ടായിരുന്ന സംഗീതജ്ഞന് കോവിഡ് പോസിറ്റീവായിരുന്നു.
Read more
നടന്‍ പൂരബ് കോഹ്ലിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സീരിയല്‍ താരം മോഹ്ന കുമാരിക്കും കുടുംബത്തിനും കോവിഡ് പോസിറ്റീവായിരുന്നു.