ഫെമിനിസം ഒരു ആശയം മാത്രമല്ല യാഥാര്‍ത്ഥ്യം കൂടിയാവണം, മോദിജി നമ്മുടെ പ്രൈം ഫെമിനിസ്റ്റ്: കങ്കണ

നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭയില്‍ 11 വനിതകളെ മന്ത്രിമാരാക്കിയതിനെ പ്രശംസിച്ച് നടി കങ്കണ. പുതിയ മന്ത്രിസഭയിലൂടെ മോദി ഒരു ഫെമിനിസ്റ്റാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് കങ്കണ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

മോദിക്ക് പുതിയ വിശേഷണമാണ് കങ്കണ നല്‍കുന്നത്. മോദിജി നമ്മുടെ പ്രൈം മിനിസ്റ്റര്‍ മാത്രമല്ല ഒരു പ്രൈം ഫെമിനിസ്റ്റാണ് എന്ന് താരം കുറിച്ചു. “”ഫെമിനിസം ഒരു ആശയം മാത്രമല്ല യാഥാര്‍ത്ഥ്യം കൂടിയാവണം. അതുപോലെ മോദിജി നമ്മുടെ പ്രധാനമന്ത്രി മാത്രമല്ല നമ്മുടെ പ്രൈം ഫെമിനിസ്റ്റ് കൂടിയാണ്”” എന്ന് കങ്കണ കുറിച്ചു.

modi-cabinet

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയില്‍ 30 കാബിനറ്റ് മന്ത്രിമാരാണുള്ളത്. സ്വതന്ത്ര ചുമതയുള്ള രണ്ട് സഹമന്ത്രിമാരും 45 സഹമന്ത്രിമാരും ഉള്‍പ്പെടുന്നതാണ് പുതിയ മന്ത്രിസഭ. 21 കാബിനറ്റ് മന്ത്രിമാരില്‍ 6 പേരുള്‍പ്പെടെ മൊത്തം 12 പേരെയാണ് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത്.

Read more

നിയുക്ത മന്ത്രിമാര്‍ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയില്‍ നിലവിലുള്ളത്. പുതിയ മന്ത്രിസഭയില്‍ 11 മന്ത്രിമാര്‍ വനിതകളാണ്. ഒബിസി വിഭാഗത്തില്‍നിന്ന് 27 പേരും എസ്.ടി. വിഭാഗത്തില്‍നിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തില്‍നിന്ന് 12 പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.