ബോളിവുഡ് താരങ്ങളെ കുറിച്ചും സൗന്ദര്യ കാഴ്ചപ്പാടുകളെ കുറിച്ചുമുള്ള നടിയും എംപിയുമായ കങ്കണ റണാവത്തിന്റെ വാക്കുകള്‍ വിവാദമാകുന്നു. ബോളിവുഡില്‍ ഇപ്പോള്‍ കറുത്ത നായികമാരില്ല എന്നാണ് കങ്കണയുടെ കണ്ടെത്തല്‍. മുമ്പ് കജോള്‍, ദീപിക പദുക്കോണ്‍, ബിപാഷ ബസു പോലുള്ള മുന്‍നിര നായികമാര്‍ ബോളിവുഡിലുണ്ടായിരുന്നു എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.
”മൊണാലിസ എന്ന പെണ്‍കുട്ടി അവളുടെ സ്വാഭാവിക സൗന്ദര്യത്താല്‍ ഇന്റര്‍നെറ്റില്‍ സെന്‍സേഷനായി മാറിയിരിക്കുകയാണ്. ചിത്രങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കുമായി ആ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നതിനെ ഞാന്‍ വെറുക്കുന്നു. ഇന്ന് ഗ്ലാമര്‍ ലോകത്ത് ഇരുണ്ട ഇന്ത്യന്‍ ടോണുള്ള സ്ത്രീകള്‍ക്ക് പ്രാധാന്യമുണ്ടോ? എനിക്ക് ചിന്തിക്കാതിരിക്കാന്‍ കഴിയുന്നില്ല.”
”അനു അഗര്‍വാളിനെയോ, കജോളിനെയോ, ബിപാഷയെയോ, ദീപികയെയോ, റാണി മുഖര്‍ജിയെയോ സ്‌നേഹിച്ചതു പോലെയാണോ ആളുകള്‍ യുവ നടിമാരെ സ്‌നേഹിക്കുന്നത്? ചെറുപ്പത്തില്‍ ഇരുണ്ട നിറമായിരുന്ന നായികമാരടക്കം എല്ലാ നടിമാരും ഇന്ന് വെളുത്ത സ്ത്രീകളെപ്പോലെ വിളറിയിരിക്കുന്നത് എന്താണ്?”
”എന്തുകൊണ്ടാണ് ആളുകള്‍ മൊണാലിസയെ തിരിച്ചറിയുന്ന രീതിയില്‍ പുതുമുഖ നായികമാരെ തിരിച്ചറിയാത്തത്? വളരെയധികം ലേസര്‍, ഗ്ലൂട്ടത്തയോണ്‍ കുത്തിവയ്പ്പുകളാണോ?” എന്നാണ് കങ്കണ സ്റ്റോറിയിലൂടെ ചോദിക്കുന്നത്. കങ്കണയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചര്‍ച്ചയ്ക്ക് തന്നെ തിരികൊളുത്തിയിട്ടുണ്ട്. നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.