ബാല്‍ക്കണിയില്‍ പൂക്കള്‍ വരച്ച് സെയ്ഫ് ഒപ്പം കുഞ്ഞു പിക്കാസോയും; അച്ഛനേക്കാള്‍ നന്നായി തൈമൂര്‍ വരക്കുന്നുണ്ടെന്ന് ആരാധകര്‍

ലോക്ഡൗണ്‍ കാലത്ത് സെയ്ഫ് അലിഖാന്റെയും മകന്‍ തൈമൂറിന്റെയും സ്‌കില്ലുകള്‍ പങ്കുവക്കുകയാണ് കരീന കപൂര്‍. ബാല്‍ക്കണിയില്‍ പൂക്കള്‍ വരക്കുന്ന സെയ്ഫിന്റെയും ഒപ്പം പെയിന്റടിക്കുന്ന കുഞ്ഞു തൈമൂറിന്റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഹൃദയം കവരുന്നത്.

“”നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ തടയുന്ന ഒരു മതിലുണ്ടെങ്കില്‍…അതില്‍ പെയ്ന്റ് ചെയ്ത് പരീക്ഷിക്കാം. ക്വാറന്റൈന്‍ ഡയറീസ്, വീട്ടിലെ പിക്കാസോ”” എന്നാണ് തൈമൂറിന്റെ ചിത്രത്തിന് കരീന കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/B_H7Z8yJJzL/?utm_source=ig_embed

“”പൂക്കള്‍ കിട്ടിയെന്ന് പറഞ്ഞപ്പോള്‍ എന്റെ മനസില്‍ മറ്റു പലതുമായിരുന്നു. ക്വാറന്റൈന്‍ സമ്മാനങ്ങള്‍ ഇങ്ങനെയായിരിക്കും”” എന്നാണ് സെയ്ഫിന്റെ ചിത്രം പങ്കുവച്ച് കരീന കുറിച്ചത്. അച്ഛനേക്കാള്‍ നന്നായി കുഞ്ഞു തൈമൂര്‍ വരക്കുന്നുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍.

Read more

https://www.instagram.com/p/B_H3j9CJWf8/?utm_source=ig_embed