ഐ.സി.യുവില്‍ ഋഷി കപൂറിന്റെ അവസാന ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തു പുറത്തുവിട്ട് ആശുപത്രി ജീവനക്കാര്‍; രോഷം പ്രകടിപ്പിച്ച് താരങ്ങള്‍

ബോളിവുഡ് ഇതിഹാസ താരം ഋഷി കപൂറിന്റെ മരണത്തിനു മുമ്പുള്ള ഐസിയുവിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ആശുപത്രി ജീവനക്കാര്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രോഷം പ്രകടിപ്പിച്ച് അര്‍ജുന്‍ കപൂര്‍, മിനി മാതുര്‍, കരണ്‍ വാഹി എന്നീ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഐസിയുവില്‍ ഫോണ്‍ ഉപയോഗിച്ചതിനെ കുറിച്ചും ആശുപത്രി ജീവനക്കാര്‍ക്ക് എതിരെയുമാണ് താരങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്. ഋഷി കപൂറിന്റെ സ്വകാര്യതക്ക് എതിരെയുള്ള കനത്ത ലംഘനമാണത്. വീഡിയോ ലഭിച്ചാല്‍ അത് ഫോര്‍വേഡ് ചെയ്യരുതെന്നാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

Rishi Kapoor Last Video from Hospital

മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയില്‍ വ്യാഴാഴ്ചയായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. 2018 മുതല്‍ താരം കാന്‍സര്‍ ബാധിതനായിരുന്നു.

Read more