RR VS GT: ഗുജറാത്തിനെ തകര്‍ത്തടിച്ച് സഞ്ജുവും പരാഗും, വിജയപ്രതീക്ഷയുമായി ഇറങ്ങിയപ്പോള്‍ രാജസ്ഥാന് സംഭവിച്ചത്, ഗില്ലും സായി സുദര്‍ശനും തിരിച്ചുകൊടുത്തു

ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടമാണ്. ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. പോയിന്റ് ടേബിളില്‍ മുന്നിലെത്താന്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ടീമിന് ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്. ഗുജറാത്തിനാവട്ടെ വീണ്ടും ജയം നേടി ടേബിളില്‍ തലപ്പത്ത് എത്താനുളള അവസരമാണിത്. കഴിഞ്ഞ വര്‍ഷം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു.

അന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ജയിച്ചുകയറിയത്. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് അവസാന ഓവറില്‍ മറികടക്കുകയായിരുന്നു. സഞ്ജു സാംസണിന്റെയും റിയാന്‍ പരാഗിന്റെയും അര്‍ധസെഞ്ച്വറി മികവിലായിരുന്നു അന്ന് രാജസ്ഥാന്‍ റോയല്‍സ് 196 റണ്‍സ് എന്ന മികച്ച സ്‌കോര്‍ നേടിയത്. ജയ്‌സ്വാളും 24 റണ്‍സെടുത്ത് ടീം ടോട്ടലിലേക്ക് സംഭാവന നല്‍കി. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിനായി നായകന്‍ ശുഭ്മാന്‍ ഗില്ലും സായി സുദര്‍ശനും കത്തിക്കയറി.

72 റണ്‍സെടുത്ത ഗില്ലും 35 റണ്‍സെടുത്ത സായി സുദര്‍ശന്റെയും മികവില്‍ ഒരു ഘട്ടത്തില്‍ ഗുജറാത്ത് വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് വിക്കറ്റുകള്‍ അവര്‍ക്ക് തുടരെ നഷ്ടമായി. പിന്നീട് അവസാന ബോളില്‍ ഫോറടിച്ച് റാഷിദ് ഖാനാണ് ടീമിനെ ജയിപ്പിച്ചത്. അതേസമയം ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്നത്തെ ജിടി- ആര്‍ആര്‍ മത്സരം നടക്കുന്നത്.

Read more