IPL 2025: എന്താണ് സംഭവിക്കുന്നത് എന്ന് വിശ്വസിക്കാന്‍ പറ്റാത്ത സമയമായിരുന്നു, അന്ന് ഞാന്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചു, കോഹ്ലിയെ കുറിച്ച് വെളിപ്പെടുത്തി ദേവ്ദത്ത് പടിക്കല്‍

ഐപിഎലില്‍ ആര്‍സിബിയുടെ ടോപ് ഓര്‍ഡറില്‍ ഇറങ്ങി ശ്രദ്ധേയ പ്രകടനം നടത്താറുളള താരമാണ് ദേവ്ദത്ത് പടിക്കല്‍. ബെംഗളൂരുവിനായി കളിച്ച് തുടങ്ങിയ ദേവ്ദത്ത് പിന്നീട് രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകള്‍ക്ക് കളിച്ച ശേഷമാണ് വീണ്ടും ആര്‍സിബിയില്‍ തിരിച്ചെത്തിയത്. ആര്‍സിബി ഇത്തവണ നാല് കളികളില്‍ മൂന്നെണ്ണം ജയിച്ചതില്‍ ദേവ്ദത്തും മോശമല്ലാത്ത സംഭാവനകള്‍ നല്‍കിയിരുന്നു. അതേസമയം ഐപിഎലില്‍ വിരാട് കോഹ്ലിക്കൊപ്പമുളള നിമിഷങ്ങളെ കുറിച്ച് മനസുതുറക്കുകയാണ് മലയാളി താരം.

“കോഹ്ലിക്കൊപ്പം കളിക്കുന്നതും അദ്ദേഹത്തിനൊപ്പമുളള നിമിഷങ്ങളും വളരെ സ്‌പെഷ്യലാണ്. ഐപിഎല്ലില്‍ ഞാന്‍ ആര്‍സിബിയില്‍ ജോയിന്‍ ചെയ്ത സമയത്ത് അദ്ദേഹം എനിക്ക് മെന്ററെ പോലെയായിരുന്നു. അത് ശരിക്കും വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാര്യമായിരുന്നു. കളിയിലെ മഹാന്മാരില്‍ ഒരാള്‍ രണ്ട് മാസത്തേക്ക് നിങ്ങളുടെ ഉപദേഷ്ടാവായി ഉണ്ടായിരിക്കുന്നത് വളരെ വിചിത്രമായിരുന്നു. അത് വളരെ ആകര്‍ഷകമായിരുന്നു. ഒരുദിവസം മുഴുവന്‍ അദ്ദേഹത്തിനൊപ്പം ആയിരിക്കുന്നതിനാല്‍ നിങ്ങള്‍ കുറെ കാര്യങ്ങള്‍ പുതിയതായി പഠിക്കും. അതെല്ലാം വിലമതിക്കാനാവാത്തതായിരുന്നു. ആ സമയത്തെല്ലാം ഞാന്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചു.

തീര്‍ച്ചയായും ആര്‍സിബിക്കായി ഒരു ഐപിഎല്‍ കീരിടം നേടുകയെന്നത് ഒരു സ്വപ്‌നമാണ്. കാരണം എനിക്കുറപ്പാണ് ഓരോ ആരാധകനും ആര്‍സിബി കപ്പ് നേടാന്‍ ആഗ്രഹിക്കുന്നു. ഞാനൊരു ആര്‍സിബി ഫാനാണ്. എനിക്ക് തോന്നാറുളളത് അതാണ്. എല്ലാവര്‍ഷവും ഞാന്‍ ഐപിഎല്ലിന്റെ ഭാഗമായാലും ആര്‍സിബിക്ക് എപ്പോഴും ഒരു മൃദുലതയുണ്ട്. അവരെ നിരീക്ഷിക്കുകയും അവര്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ എന്റെ ടീമല്ലെങ്കില്‍ പോലും ആര്‍സിബി ജയിക്കുമെന്ന് ഞാന്‍ എപ്പോഴും പ്രതീക്ഷിക്കുമായിരുന്നു. വീണ്ടും ആര്‍സിബിയിലെത്തിയ സമയത്ത് ആര്‍സിബിക്ക് വേണ്ടി ആ ട്രോഫി നേടുക എന്നതായിരിക്കും എന്റെ ഏക സ്വപ്നം, ദേവ്ദത്ത് പറഞ്ഞുനിര്‍ത്തി.

Read more