ഞാന്‍ അഭിനയിച്ച ഭാഗങ്ങള്‍ മോര്‍ഫ് ചെയ്തു, എന്തുകൊണ്ടാണ് നായിക മാത്രം 'പോണ്‍ സ്റ്റാര്‍' ആകുന്നത്: രാജശ്രീ

ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ച നായികയെ മാത്രം ‘പോണ്‍ സ്റ്റാര്‍’ ആക്കുന്നത് എന്തുകൊണ്ടാണെന്ന് നടി രാജശ്രീ ദേശ്പാണ്ഡെ. ‘സേക്രഡ് ഗെയിംസ്’ എന്ന സീരിസിലൂടെ ശ്രദ്ധ നേടിയ താരമാണ് രാജശ്രീ. സീരിസില്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പമുള്ള രാജശ്രീയുടെ ഇന്റിമേറ്റ് രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.

ഈ രംഗങ്ങള്‍ മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രാജശ്രീ ദേശ്പാണ്ഡെ. ”സേക്രഡ് ഗെയിംസ് സീസണ്‍ ഒന്നിന് ശേഷം, രംഗം വൈറലാകുകയായിരുന്നു, അത് മോര്‍ഫ് ചെയ്തും പ്രചരിച്ചു.”

”എല്ലായിടത്തും മറ്റൊരു തരത്തിലുള്ള സിനിമയായി അത് ചിത്രീകരിക്കപ്പെട്ടു. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും എന്നെ കുറിച്ച് എഴുതിയിട്ടുണ്ട്. നവാസ് ചിത്രത്തിന്റെ ഭാഗമാണെന്ന് ആരും പറയുന്നില്ല, നിങ്ങള്‍ എന്തിനാണ് ഇത് ഷൂട്ട് ചെയ്തതെന്നും കട്ടു ചെയ്തതെന്നും ആരും അനുരാഗിനോടും എഡിറ്ററോഡും ചോദിച്ചില്ല.”

”എന്നോട് മാത്രമാണ് എല്ലാവരും, നിങ്ങള്‍ എന്തിനാണ് അതില്‍ അഭിനയിച്ചതെന്ന് ചോദിച്ചതും കുറ്റപ്പെടുത്തിയതും. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എഴുതുകയാണെങ്കില്‍ തന്നെ ‘പോണ്‍ ആക്ടര്‍’ എന്നേ എഴുതൂ. ഞാനിപ്പോള്‍ സേക്രഡ് ഗെയിംസ് നടി എന്ന പേരില്‍ മാത്രമാണ് അറിയപ്പെടുന്നത്.”

”ട്രയല്‍ ബൈ ഫയറില്‍ അഭിനയിച്ചതു പോലും ശ്രദ്ധിക്കപ്പെടുന്നില്ല” എന്നാണ് രാജശ്രീ പറയുന്നത്. നെറ്റ്ഫ്‌ലിക്‌സ് ഷോകളായ ഫെയിം ഗെയിമിലും, ട്രയല്‍ ബൈ ഫയറലും രാജശ്രീ അഭിനയിച്ചിട്ടുണ്ട്. നേരത്തെയും ഈ വിഷയത്തില്‍ രാജശ്രീ പ്രതികരിച്ചിട്ടുണ്ട്.